സ്കൂൾ പ്രഭാതഭക്ഷണത്തിൽ പല്ലി; തമിഴ്നാട്ടിൽ 38 വിദ്യാർഥികൾ ആശുപത്രിയിൽ
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്കൂൾ പ്രഭാതഭക്ഷണത്തിൽ പല്ലി; തമിഴ്നാട്ടിൽ 38 വിദ്യാർഥികൾ ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2026, 10:09 am IST
Facebook
Twitter
WhatsAppTelegram

തിരുവള്ളൂർ: തമിഴ്നാട്ടിലെ സർക്കാർ സ്കൂളിലെ പ്രഭാതഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയതിന് പിന്നാലെ 38 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. തിരുവള്ളൂർ ജില്ലയിലെ കൊട്ടയൂർ പഞ്ചായത്തിലെ മിഡിൽ സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് തലകറക്കവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് ഭക്ഷണം നൽകിയത്. സ്കൂളിൽ ഒന്നുമുതൽ എട്ടാം ക്ലാസ് വരെ 54 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ 40 പേർ പ്രഭാതഭക്ഷണമായ റവ കിച്ചടി കഴിച്ചതായാണ് റിപ്പോർട്ട്.

സംഭവത്തിന് പിന്നാലെ തിരുവള്ളൂർ ജില്ലാ കളക്ടർ എസ്. കവിത രണ്ട് പാചകക്കാരെയും ജോലിയിൽ നിന്ന് മാറ്റി. സ്കൂൾ പ്രധാനാധ്യാപകൻ, അധ്യാപകൻ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എന്നിവർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്കൂളിലെ അടുക്കള  വൃത്തി ഹീനമായ ഒരു  ഷെഡിലാണ് പ്രവർത്തിച്ചിരുന്നത്. ഇവിടെനിന്നാണ് പല്ലി ഭക്ഷണത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയും പരിസരവും പൂർണമായി വൃത്തിയാക്കാനും കീടങ്ങളെ നീക്കം ചെയ്യാനും കെട്ടിടം പെയിന്റ് ചെയ്യാനും അധികൃതർ നിർദേശം നൽകി. ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങൾ ശരിയായി മൂടാതിരുന്നതാണ് സംഭവത്തിന് കാരണമായതെന്ന് ജില്ലാ കളക്ടർ പ്രാഥമികമായി ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകളുണ്ട്.

സമാന സംഭവങ്ങൾ മുൻപും തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ കോയമ്പത്തൂരിലെ കവുണ്ടംപാളയം കോർപ്പറേഷൻ മിഡിൽ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതിന് പിന്നാലെ 44 വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

അതുപോലെ കഴിഞ്ഞ ഓഗസ്റ്റിൽ ചെന്നൈയ്‌ക്കു സമീപം പൂനമല്ലിയിലെ സർക്കാർ എയ്ഡഡ് മിഡിൽ സ്കൂളിലും പ്രഭാതഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് ഒമ്പത് വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.

സംഭവങ്ങൾ ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന, അടുക്കളകളുടെ ശുചിത്വം, ഭക്ഷണം പാകം ചെയ്ത ശേഷമുള്ള സുരക്ഷിത സംഭരണം എന്നിവ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തുകയാണ്.

Tags: lizardMid day Meal System
Share
Tweet
SendShare

More News from this section

‘ഇന്ത്യ ശപിക്കപ്പെട്ട രാജ്യം, കശ്മീർ അനധികൃതമായി കൈയ്യടക്കി’; വിവാദ പരാമർശങ്ങളിലുടെ ശ്രദ്ധനേടിയ മുൻ ജെഎൻയു അധ്യാപിക നിവേദിത മേനോന്റെ ഉദയ്പൂർ പ്രഭാഷണം റദ്ദാക്കണമെന്നാവശ്യം

‘പാക് ഭീകരവാദത്തിന് തിരിച്ചടിയുണ്ടാകും’; കശ്മീർ പരാമർശത്തിൽ ഷെഹ്ബാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ താക്കീത്

കാണിക്ക തട്ടിയത്  എണ്ണുന്നതിനിടെ; 105 സംഭവങ്ങൾ സിസിടിവിയിൽ, അനുകൽപ് മിശ്ര മുഖ്യസൂത്രധാരൻ; എട്ട് പ്രതികൾ

‘ഒരു ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ ചുട്ടമറുപടി, യുഎന്നിൽ ശക്തമായ പ്രതികരണം

‘നഗര-ഗ്രാമ അന്തരം കുറഞ്ഞു’; 12 വര്‍ഷത്തെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ 7.8% വളര്‍ച്ചയില്‍; യുപി ട്രേഡ് ഷോയില്‍ അമിത് ഷാ

Latest News

സ്കൂൾ പ്രഭാതഭക്ഷണത്തിൽ പല്ലി; തമിഴ്നാട്ടിൽ 38 വിദ്യാർഥികൾ ആശുപത്രിയിൽ

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

വാഹന ഉടമകൾ സൂക്ഷിക്കുക! ‘ഇ-ചെല്ലാൻ’ എന്ന തരത്തിൽ വ്യാജ എസ്.എം.എസ്; ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണം പോകും, ഫോൺ ഹാക്കാകും

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

ആറളത്ത് ഭീതി വിതച്ച കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കം, കുങ്കിയാനകളെത്തി

കേരള തീരത്ത് കള്ളക്കടൽ ജാഗ്രത നിർദ്ദേശം; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies