റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം. ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഏഅഇഅ) അറിയിച്ചു. വിമാനത്താവളത്തിലുണ്ടായ ഭൗതിക നാശനഷ്ടങ്ങളുടെ കണക്ക് അധികൃതര്‍ വിലയിരുത്തിവരികയാണ്. ശനിയാഴ്ച വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ 11 ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി ഞായറാഴ്ച സ്ഥിരീകരിച്ചു. മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിച്ച എംബസി, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതടക്കമുള്ള സഹായങ്ങള്‍ നല്‍കിവരികയാണെന്നും വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇന്ത്യക്കാരന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് അനുശോചനം അറിയിച്ച അദ്ദേഹം, ദുരന്തത്തില്‍പ്പെട്ടവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ എംബസി നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പറഞ്ഞു. ശനിയാഴ്ചത്തെ ആക്രമണത്തിന് പിന്നാലെ പരിക്കേറ്റ ഇന്ത്യക്കാരുടെ ആരോഗ്യനില എംബസി നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. പ്രാദേശിക അധികൃതരുമായും ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ടതായും എംബസി ഉദ്യോഗസ്ഥര്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികള്‍ സന്ദര്‍ശിച്ചതായും അറിയിച്ചു. ഏറ്റവും പുതിയ വിവരമനുസരിച്ച്, പരിക്കേറ്റ മൂന്ന് ഇന്ത്യക്കാര്‍ തീവ്രപരിചരണ വിഭാഗത്തിലാണെങ്കിലും ആരോഗ്യനില സ്ഥിരമാണ്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
രണ്ടുപേര്‍ സാധാരണ വാര്‍ഡുകളില്‍ ചികിത്സയില്‍ തുടരുന്നു. മറ്റുള്ളവരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടെ, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം ക്രൂയിസ് മിസൈല്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന നേരത്തെ അറിയിച്ചിരുന്നു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലിന് തിരിച്ചറിയാത്ത ഒരു വസ്തു പതിച്ചതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്‌ട്ര വിമാനത്താവളവും ഞായറാഴ്ച വൈകുന്നേരം ആക്രമണലക്ഷ്യമായതായി ഏഅഇഅ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും സുരക്ഷാ പരിശോധനകള്‍ നടത്തുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.















