ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നല്കിയ ഹര്‍ജികള്‍ നാളെ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിക്കും. പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളാണ് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുക.
അവധിക്കുശേഷം കേസ് പരിഗണനയ്ക്കെടുക്കുമെന്നായിരുന്നു നേരത്തേ സുപ്രീം കോടതി അറിയിച്ചിരുന്നത്. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്തെന്നും തുടര്‍നടപടികള്‍ക്ക് സാധ്യതയുണ്ടെന്നും പിണറായി വിജയന്റെ അഭിഭാഷകന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചില്‍ ചൂണ്ടിക്കാട്ടി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഇക്കാര്യം പരിഗണിച്ചാണ് ഹര്‍ജികള്‍ നാളെ പരിഗണനയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. കേസില്‍ വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.















