കോവളം സ്പാ പീഡനക്കേസ്: സ്പാ ശൃംഖലയിലെ പ്രധാന കണ്ണി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ്; നാല് ബാങ്ക് അക്കൗണ്ടുകളില്‍ അസ്വാഭാവിക ഇടപാടുകള്‍
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News Kerala

കോവളം സ്പാ പീഡനക്കേസ്: സ്പാ ശൃംഖലയിലെ പ്രധാന കണ്ണി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ്; നാല് ബാങ്ക് അക്കൗണ്ടുകളില്‍ അസ്വാഭാവിക ഇടപാടുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2026, 03:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോവളത്തെ സ്പായില്‍ പതിനാറുകാരിയായ ആന്ധ്രാ സ്വദേശിനി ലൈംഗിക പീഡനത്തിനിരയായ കേസില്‍ അറസ്റ്റിലായ കോര്‍പറേഷന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ്. തിരുവനന്തപുരത്തെ സ്പാ ശൃംഖലയില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നയാളാണ് അനുരൂപെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംസ്ഥാനത്തിന് പുറത്തുനിന്ന് സ്ത്രീകളെ എത്തിക്കുന്നതില്‍ ഇയാള്‍ക്കുള്ള പങ്കും പൊലീസ് അന്വേഷിച്ചുവരികയാണ്.

തിരുവനന്തപുരത്തെ വിവിധ സ്പാകളുടെ നടത്തിപ്പില്‍ അനുരൂപിന് പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്ന നിലയില്‍ ലഭിച്ച ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ സ്പാ ബിസിനസിലേക്ക് കടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഉള്ളൂര്‍ സോണല്‍ ഓഫീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്തിരുന്ന കാലത്താണ് സ്പാ നടത്തിപ്പില്‍ പങ്കാളിയായതെന്നാണ് പൊലീസ് പറയുന്നത്.

അനുരൂപിന്റെ നാല് ബാങ്ക് അക്കൗണ്ടുകളിലായി ലക്ഷക്കണക്കിന് രൂപയുടെ അസ്വാഭാവിക പണമിടപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ വിഴിഞ്ഞത്ത് ജോലി ചെയ്തിരുന്ന സമയത്തും ഇയാള്‍ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തിരുമലയിലേക്കും തിരുവല്ലത്തേക്കും സ്ഥലംമാറ്റം ലഭിച്ചു. നിലവില്‍ ഉള്ളൂര്‍ സോണല്‍ ഓഫീസിലായിരുന്നു ജോലി. സംഭവത്തില്‍ അറസ്റ്റിലായതിനു പിന്നാലെ അനുരൂപിനെ കോര്‍പറേഷന്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നതും അധികൃതരുടെ പരിഗണനയിലുണ്ട്.

കേസില്‍ അറസ്റ്റിലായ നിഷാന്തിനെ കോവളത്ത് ഡ്രീംസ് സ്പാ തുടങ്ങാന്‍ പ്രേരിപ്പിച്ചത് അനുരൂപാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ കോവളത്ത് എത്തിക്കുന്നതിന് മുമ്പ് അനുരൂപുമായി സംസാരിച്ചിരുന്നതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് സ്ത്രീകളെ എത്തിക്കുന്നതില്‍ ഇയാള്‍ക്ക് എന്ത് പങ്കാണുള്ളതെന്ന കാര്യവും വിശദമായി പരിശോധിച്ചുവരികയാണ്. കോവളത്തെ സ്പായിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇടപാടുകാരുടെ ജി പേ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ പൊലീസ് സൈബര്‍ സംഘത്തിന് കൈമാറി. രണ്ടാഴ്ചത്തെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചിട്ടുള്ളത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനാണ് പൊലീസിന്റെ നീക്കം. തിരിച്ചറിയല്‍ പരേഡിലൂടെ പെണ്‍കുട്ടി തിരിച്ചറിയുന്നവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെയും മനുഷ്യക്കടത്ത് കുറ്റം ചുമത്തി കേസെടുക്കാനുള്ള നടപടികള്‍ പൊലീസ് ആലോചിക്കുന്നുണ്ട്.

Tags: anuroopHEALTH INSPECTORkovalam spa case
Share
Tweet
SendShare

More News from this section

കോട്ടയത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്, നാല് ദിവസം കൂടി ജാഗ്രതാ നിര്‍ദേശം

എഫ്‌ഐആർ റദ്ദാക്കിയില്ല; അന്വേഷണം മാത്രം ഏഴ് ദിവസത്തേക്ക് സ്റ്റേ ചെയ്തു; അതിൽ ആഘോഷിക്കാൻ സി. പി. എമ്മിനും ഊറിച്ചിരിക്കാൻ കോൺഗ്രസ്സിനും ഒരു വകയുമില്ല: കെ. സുരേന്ദ്രൻ

ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം ഒന്നും ഒത്തില്ല! ഒടുവിൽ സിപിഎം പാർട്ടി ഓഫിസിൽ വിദ്യാരംഭച്ചടങ്ങും

ഡയാലിസിസിന് പോയ രോഗിയുടെ വീട്ടിൽ മോഷണം; നാലര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നു

കോട്ടയത്ത് ബസ് കയറി സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം; അപകടം പാമ്പാടി പതിമൂന്നാം മൈലില്‍

എന്തൊക്കെയായിരുന്നു!!! പാറ്റകളുമായി ഇനി ബന്ധമില്ലെന്ന് ഫ്രെഡി ഫ്രാൻസിസ്; പിരിയാൻ കാരണം ഫണ്ടും രാഷ്‌ട്രീയ നിലപാടുകളുമെന്ന് വിശദീകരണം

Latest News

പ്രതിരോധ മേഖലയില്‍ നിര്‍ണായക നീക്കം; പ്രചണ്ഡിനും രുദ്രയ്‌ക്കും തദ്ദേശീയ 20 എംഎം പീരങ്കി നിര്‍മ്മിക്കാന്‍ ഇന്ത്യ

അനുമതിയില്ലാതെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം; ഇരുവരും ജെന്‍സിയുമല്ല; സിജെപി നേതാക്കള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, ബാരിക്കേഡ് മറികടന്നതിലും ചോദ്യം

ദുര്‍ഗാ പൂജയ്‌ക്കിടെ സനാതന ധർമത്തെ അധിക്ഷേപിക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള സിപിഎം നീക്കത്തിന് കോടതിയുടെ താക്കീത്

കോവളം സ്പാ പീഡനക്കേസ്: സ്പാ ശൃംഖലയിലെ പ്രധാന കണ്ണി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ്; നാല് ബാങ്ക് അക്കൗണ്ടുകളില്‍ അസ്വാഭാവിക ഇടപാടുകള്‍

ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ, സുരക്ഷ മറികടക്കാനായില്ല; ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെച്ചത് എന്തിന്? നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

ദാമ്പത്യ തർക്കത്തിനിടെ യുവാവ് മരിച്ച നിലയിൽ; മരണത്തിന് മുമ്പ് 13 മിനിറ്റ് വീഡിയോ, ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ

സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന്; സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരായ അന്വേഷണം ശക്തമാകുന്നു

ഷൊർണൂർ റെയിൽവേ ട്രാക്കിൽ സിമന്റ് കട്ട വെച്ചത് താനെന്ന് മൊഴി; ബിഹാർ സ്വദേശി അറസ്റ്റിൽ; ജോലി ലഭിക്കാത്തതിലെ മാനസിക സമ്മർദമെന്ന് വിശദീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies