ഖലിസ്ഥാനി ഭീകരരുടെ ഹർജിയിൽ അജിത് ഡോവലിനും മുൻ റോ മേധാവിക്കും യുഎസ് കോടതി സമൻസ്;  ശക്തമായ പ്രതികരണവുമായി ഇന്ത്യ
Saturday, November 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

ഖലിസ്ഥാനി ഭീകരരുടെ ഹർജിയിൽ അജിത് ഡോവലിനും മുൻ റോ മേധാവിക്കും യുഎസ് കോടതി സമൻസ്;  ശക്തമായ പ്രതികരണവുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2026, 09:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മുൻ റോ (RAW) മേധാവി സാമന്ത് ഗോയലിനുമെതിരെ യുഎസ് കോടതി പുറപ്പെടുവിച്ച സമൻസുകളെ തള്ളി ഇന്ത്യ. ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) നൽകിയ സിവിൽ കേസിന്റെ ഭാഗമായാണ് സമൻസ് അയക്കാനുള്ള നടപടി. കേസ് അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, ഇത്തരം അടിസ്ഥാനരഹിതമായ കേസുകൾ ഇന്ത്യ തള്ളിക്കളയുന്നുവെന്ന് പറഞ്ഞു. ഡൽഹിയിലെ മൂന്ന് ജില്ലാ കോടതികൾ വഴി സമൻസ് കൈമാറാനാണ് യുഎസിലെ ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതി നിർദേശിച്ചിരിക്കുന്നത്.

നേരത്തെയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വഴി ഇന്ത്യൻ എംബസിക്ക് സമൻസ് കൈമാറാനുള്ള ശ്രമം നടന്നിരുന്നു.  നവംബർ 10-ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ കേസ് കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരായ ഇത്തരം നീക്കങ്ങളും നിസ്സാരമായ കേസുകളും ഇന്ത്യ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

Tags: Ajit Doval US court summonsIndia rejects SFJ lawsuitSamant Goel
Share
Tweet
SendShare

More News from this section

ഗംഗയ്‌ക്ക് കുറുകെ ആറുവരി പാലം; നിതീഷ് സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ബിഹാറിന് 34,470 കോടിയുടെ വികസന പദ്ധതികൾ

70 വർഷമായി ഉത്തരം കിട്ടാത്ത ഗണിതശാസ്ത്ര പ്രശ്നത്തിന് പരിഹാരം; ലോകശ്രദ്ധ നേടി കൊൽക്കത്ത സ്വദേശിനി നീന ഗുപ്ത

ശവസംസ്കാര ചടങ്ങിനിടെ ഫ്രീസർ ബോക്സിൽ നിന്ന് വൈദ്യുതാഘാതം; 65കാരിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

നാഗർകോവിലിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 5 ദിവസത്തോളം മൃതദേഹം സീറ്റിനടിയിൽ, 31കാരൻ അറസ്റ്റിൽ

നൂഡിൽസ് കഴിച്ച് ഉറങ്ങാൻ പോയ ഏഴുവയസുകാരി മരിച്ച നിലയിൽ, സഹോദരിക്കും ദേഹാസ്വാസ്ഥ്യം

അമ്മയുടെ അന്ത്യയാത്രയിൽ കണ്ണീരടക്കാനാകാതെ യോഗി ആദിത്യനാഥ്; ഹൃദയഭേദകമായ വിടവാങ്ങൽ

Latest News

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്ക് മധുരമുള്ള ട്രോള്‍ മറുപടിയുമായി രാജന്‍ ജോസഫ്; മംഗല്യഭാഗ്യത്തിനായി 70 കിലോ മാങ്ങ കൊണ്ട് തുലാഭാരം!

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ നിര്‍ണായക നീക്കം; തദ്ദേശീയ വാക്സിന്‍ പുറത്തിറക്കി കേന്ദ്രം, ഒരു ഡോസിന് വില 2 രൂപ മാത്രം!

കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം

നാല് സെന്‍ രാജ്യങ്ങളിലും സെഞ്ച്വറി; ചരിത്രനേട്ടവുമായി കെ.എല്‍. രാഹുല്‍, എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം

രാഹുലിന് സെഞ്ച്വറി, ഗില്ലിന് 98; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

വിദ്യാർത്ഥികളെ കെട്ടിടത്തിന് മുകളിലെത്തിച്ച് മയക്കുമരുന്ന് കുത്തിവെക്കാൻ ശ്രമമെന്ന് സംശയം; യുവാവിനെ നാട്ടുകാർ പിടികൂടി

നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ?’; കോഴിക്കോട് ആശുപത്രിയിൽ പോലീസുകാരനോട് തട്ടിക്കയറിയ യുവാവ് അറസ്റ്റിൽ

മെസി സ്പോൺസർഷിപ്പ് തട്ടിപ്പ്; മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ മൂന്നാം പ്രതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies