പുൽവാമ ആവർത്തിക്കാതിരിക്കാൻ ഇന്ത്യയുടെ പുതിയ സുരക്ഷാകവചം; 28 പേർക്ക് സഞ്ചരിക്കാവുന്ന തദ്ദേശീയ കവചിത വാഹനം പുറത്തിറക്കി, സിആർപിഎഫിനും ബിഎസ്എഫിനും 124 എണ്ണം
Wednesday, November 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

പുൽവാമ ആവർത്തിക്കാതിരിക്കാൻ ഇന്ത്യയുടെ പുതിയ സുരക്ഷാകവചം; 28 പേർക്ക് സഞ്ചരിക്കാവുന്ന തദ്ദേശീയ കവചിത വാഹനം പുറത്തിറക്കി, സിആർപിഎഫിനും ബിഎസ്എഫിനും 124 എണ്ണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 11:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ സുരക്ഷാസേനാംഗങ്ങളുടെ ജീവന് കൂടുതൽ സംരക്ഷണം ഉറപ്പാക്കാൻ നിർണായക ചുവടുവെപ്പുമായി ഇന്ത്യ. വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും മൈൻ ആക്രമണങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച കവചിത സൈനിക വാഹനമാണ് രംഗത്തെത്തിയിരിക്കുന്നത്. 28 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന അത്യാധുനിക ആർമേഡ് ട്രൂപ്പ് ട്രാൻസ്പോർട്ടർ (ATT) അശോക് ലെയ്‌ലൻഡാണ് രൂപകൽപ്പന ചെയ്ത് ഇന്ത്യയിൽ നിർമ്മിച്ചത്. നവംബർ 18നാണ് വാഹനം ഔദ്യോഗികമായി പുറത്തിറക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 187.24 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് 124 വാഹനങ്ങൾ നിർമ്മിക്കുന്നത്. ഇതിൽ 109 എണ്ണം സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിനും (CRPF) 15 എണ്ണം ബോർഡർ സെക്യൂരിറ്റി ഫോഴ്സിനും (BSF) ലഭിക്കും. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും തീവ്രവാദ ബാധിത മേഖലകളിലെ സൈനിക നീക്കങ്ങൾക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

2019 ഫെബ്രുവരി 14ന് പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണമാണ് ഇത്തരമൊരു സുരക്ഷാ സംവിധാനത്തിന്റെ ആവശ്യകതയിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. അന്ന് ചാവേർ കാർബോംബ് ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. സാധാരണ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളിൽ സഞ്ചരിക്കുന്ന സൈനികർ നേരിടുന്ന അപകടസാധ്യത കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കവചിത വാഹനത്തിന്റെ രൂപകൽപ്പന.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ

വെടിയുണ്ടകളിൽനിന്നുള്ള സംരക്ഷണത്തിന് പുറമെ കുഴിബോംബ് സ്ഫോടനം എന്നിവയെയും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലാണ് വാഹനത്തിന്റെ നിർമ്മാണം. ടയർ തകരാറിലായാലും വാഹനം മുന്നോട്ടുനീക്കാൻ സഹായിക്കുന്ന റൺ ഫ്ലാറ്റ് ടയർ സംവിധാനവും ഇതിലുണ്ട്. 360 ഡിഗ്രിയിൽ തിരിക്കാൻ കഴിയുന്ന തോക്ക് ഘടിപ്പിച്ച ടററ്റുകൾ, നിരീക്ഷണത്തിനുള്ള പാൻ–ടിൽറ്റ്–സൂം (PTZ) ക്യാമറകൾ, സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്. പ്രതികൂല കാലാവസ്ഥയിലും ദുഷ്കരമായ ഭൂപ്രദേശങ്ങളിലും പ്രവർത്തിക്കാൻ സഹായിക്കുന്ന അത്യാധുനിക എയർ കണ്ടീഷനിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സൈനികരെ കൊണ്ടുപോകുന്നതിനപ്പുറം മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ യൂണിറ്റായും വാഹനം ഉപയോഗിക്കാനാകും. ആളില്ലാ ഗ്രൗണ്ട് വെഹിക്കിളുകളുമായും (UGV) ഡ്രോണുകളുമായും സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഇതിലൂടെ നിരീക്ഷണവും സൈനിക നീക്കങ്ങളുടെ ഏകോപനവും കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് (CMVR) സർട്ടിഫിക്കേഷനും വാഹനത്തിന് ലഭിച്ചിട്ടുണ്ട്.

 

 

Tags: Ashok Leyland Armoured Troop Transporter28 Seater Armoured BusIndian Defence NewsBSFCRPFMAKE IN INDIApulwama attackIndia's First Indigenous Armoured Vehicle
Share
Tweet
SendShare

More News from this section

തിരഞ്ഞെടുപ്പിന് മുന്‍പേ ‘രണ്ട് ആണ്‍കുട്ടികളും’ തോറ്റു! അഖിലേഷിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല

ഇന്‍സ്റ്റഗ്രാമിലൂടെ റിക്രൂട്ട്‌മെന്റ്, എന്‍ക്രിപ്റ്റഡ് ചാറ്റിലൂടെ ആക്രമണപദ്ധതി; ലക്ഷ്യം ഇന്ത്യന്‍ സൈനിക ക്യാമ്പ്; മീററ്റില്‍ ഭീകരന്‍ അറസ്റ്റില്‍

സുപ്രീംകോടതിയെയും ഹൈക്കോടതിയെയും അപമാനിച്ചു; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിഷയത്തിൽ ജോസഫ് വിജയ് സർക്കാരിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

 ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു; തിരുപ്പറൻകുണ്ഡ്രം ദീപത്തൂൺ വിഷയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിഎച്ച്പി

സനാതന ധർമത്തെ ഇല്ലാതാക്കാൻ ഇൻഡി സഖ്യത്തിന്റെ ഗൂഢനീക്കം; ഭരണഘടന ഉയർത്തിപ്പിടിക്കുന്ന രാഹുൽ തിരുപ്പറൻകുണ്ഡ്രത്തെ കുറിച്ച് എന്ത് പറയുന്നു? ജോസഫ് വിജയ് സർക്കാരിനെതിരെ സുധാൻഷു ത്രിവേദി

Latest News

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍

മഴ കനക്കും, ഇടിമിന്നലും കാറ്റും; ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും ഓറഞ്ച് അലര്‍ട്ട്

ആദ്യ മയക്കുവെടിയില്‍ ഫലമില്ല; പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി; ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ

ശബരിമല യുവതീപ്രവേശന കേസ്: ക്രിസ്മസിന് മുമ്പ് സുപ്രീം കോടതി വിധി? സൂചന നല്‍കി ജസ്റ്റിസ് ബി.വി. നാഗരത്ന

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന് നേരെ ആക്രമണം; മുഖത്തിടിച്ച് കണ്ണിന് പരിക്ക്, കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയെന്നും പരാതി; പ്രതി പടിയില്‍

യുവരാജിന്റെ ഉപദേശം തേടി, ഒടുവില്‍ സ്വന്തം ശൈലിയില്‍ വിശ്വസിച്ചു; 53 പന്തില്‍ 204 റണ്‍സിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

‘കോവിഡ് കാലം കഴിഞ്ഞിട്ടും വിലക്ക് എന്തിന്?’ ഗില്ലിന്റെ ചോദ്യത്തിന് ഐസിസിയുടെ മറുപടി; തുപ്പല്‍ ഉപയോഗിക്കാന്‍ അനുമതിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies