India - Janam TV

India

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാനും തന്ത്രപ്രധാന പങ്കാളിത്തത്തിലെ വിവിധ മേഖലകളില്‍ വ്യക്തമായ പുരോഗതി കൈവരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി ...

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

അഡിസ് അബാബ: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ആഗോളതലത്തിലെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സംവിധാനങ്ങളില്‍ ഇന്ത്യയെയും ...

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ന്യൂയോര്‍ക്ക്: ജമ്മു കശ്മീരിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍ നടത്തുന്ന പരാമര്‍ശങ്ങളെ തള്ളി ഇന്ത്യ. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. യുഎന്‍ ...

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി റിയാദിലെ ഇന്ത്യന്‍ എംബസി. ജാഗ്രത പാലിക്കണമെന്നും ആവശ്യമായ സാഹചര്യങ്ങളില്‍ വീടിനുള്ളില്‍ കഴിയണമെന്നും ...

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തലിനും സമാധാനത്തിനുമായി ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശത്തെ പ്രശംസിച്ച് യുക്രെയ്ന്‍. നിലവില്‍ ചര്‍ച്ചയിലുള്ള നാല് നിര്‍ദേശങ്ങളില്‍ ഇന്ത്യയുടേതാണ് ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ...

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

നഗോയ: 2026 ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കി ഫൈനലില്‍ മലേഷ്യയെ തകര്‍ത്ത് ഇന്ത്യയ്ക്ക് സ്വര്‍ണം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. ഇതോടെ ഏഷ്യന്‍ ഗെയിംസിന്റെ ...

ഉന്നം തെറ്റാതെ അങ്കിതയും സംഘവും; റീകര്‍വ് അമ്പെയ്‌ത്തില്‍ കൊറിയയെ വീഴ്‌ത്തി ഇന്ത്യയ്‌ക്ക് ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി വനിതാ റീകര്‍വ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണ കൊറിയയെ 5-3ന് തോല്‍പ്പിച്ചാണ് അങ്കിത ഭകത്, കീര്‍ത്തി, കുങ്കും മോഹോദ് ...

തകര്‍പ്പന്‍ തിരിച്ചുവരവ്, നീരു ദണ്ഡ-കൈനാന്‍ ചെനായ് സഖ്യത്തിന് ഏഷ്യന്‍ റെക്കോര്‍ഡും! ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒന്‍പതാം സ്വര്‍ണം. ട്രാപ്പ് ഷൂട്ടിങ് മിക്‌സഡ് ടീം ഇനത്തില്‍ നീരു ദണ്ഡയും കൈനാന്‍ ചെനായിയും അടങ്ങിയ സഖ്യമാണ് ഇന്ത്യയ്ക്കായി പൊന്‍തിളക്കം സമ്മാനിച്ചത്. ...

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് കോമ്പൗണ്ട് അമ്പെയ്‌ത്ത്; ഷൂട്ട്ഓഫില്‍ കൊറിയയെ വീഴ്‌ത്തി; ചികിത-സാഹില്‍ സഖ്യത്തിന് സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് മറ്റൊരു സ്വര്‍ണം. മിക്‌സഡ് ടീം കോമ്പൗണ്ട് ഇനത്തില്‍ ചികിത തനിപര്‍ത്തി-സാഹില്‍ ജാദവ് സഖ്യമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ...

10, 10, 10! സമ്മര്‍ദമില്ലാതെ കൃത്യത; ഏഷ്യന്‍ ഗെയിംസില്‍ വനിതാ കോമ്പൗണ്ട് അമ്പെയ്‌ത്തില്‍ ചൈനയെ വീഴ്‌ത്തി ഇന്ത്യ; ഏഴാം സ്വര്‍ണം

നഗോയ: ഐച്ചിനഗോയ ഏഷ്യന്‍ ഗെയിംസിന്റെ 11-ാം ദിനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തുടക്കം. വനിതകളുടെ കോമ്പൗണ്ട് ടീം അമ്പെയ്ത്തിലാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ഒന്നാം സീഡായ ചൈനയെ മറികടന്ന ...

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

അയ്ചി-നഗോയ: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം തുടരുന്നു. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ ഈഷ സിംഗ് വെള്ളി മെഡല്‍ സ്വന്തമാക്കി. ...

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കുനാര്‍, പക്തിക പ്രവിശ്യകളില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. പരമാധികാരമുള്ള അയല്‍രാജ്യത്തിനെതിരായ ഇത്തരം ആക്രമണങ്ങള്‍ മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും തിരിച്ചടിയാകുമെന്ന് വിദേശകാര്യ ...

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്ങും ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ തകേഹിറോ മോറിറ്റയും ...

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തം; സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളും ഊര്‍ജസുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 140 കോടി ജനങ്ങളുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം ...

ഇനി ചിപ്പുകളും ‘മെയ്ഡ് ഇന്‍ ഇന്ത്യ’; സെമികണ്ടക്ടര്‍ രംഗത്ത് വന്‍ കുതിപ്പുമായി ഇന്ത്യ; പ്രഖ്യാപിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്ത് ലോകത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറാനുള്ള നടപടികളുമായി ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിര്‍മിച്ച ചിപ്പുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങിയെന്നും അദ്ദേഹം ...

മക്കയ്‌ക്ക് സമീപം ഡ്രോണ്‍ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ പുണ്യനഗരമായ മക്കയ്ക്ക് സമീപം ഡ്രോണ്‍ ആക്രമണം നടന്നെന്ന റിപ്പോര്‍ട്ടുകളില്‍ അഗാധമായ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. സൗദിയുടെ പരമാധികാര പ്രദേശത്തിന് നേരെയുള്ള ആക്രമണങ്ങളെയും സാധാരണക്കാരുടെ ...

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

ന്യൂഡൽഹി: വിദേശ വേദികളിൽ നടത്തിയിരുന്ന പതിവ് മാറ്റി ഐപിഎൽ 2027 താരലേലം ഇന്ത്യയിൽ നടത്താൻ ബിസിസിഐ. സെപ്റ്റംബർ 15ന് ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ...

അഫ്ഗാനെതിരായ രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ പരമ്പര ഇന്ത്യയ്‌ക്ക്, സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോ?

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിലെ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ശ്രേയസ് അയ്യരും സംഘവും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ...

BRICS Summit 2026: ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഐകകണ്ഠേന പാസാക്കി; മോദിയുടെ നയതന്ത്ര വിജയത്തിന് തിളക്കം

ന്യൂഡല്‍ഹി: ഇന്ത്യയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ആദ്യദിനം തന്നെ നിര്‍ണായക തീരുമാനങ്ങളോടെ. 'ന്യൂഡല്‍ഹി പ്രഖ്യാപനം 2026' അംഗരാജ്യങ്ങള്‍ ഐകകണ്‌ഠേന അംഗീകരിച്ചു. ...

സുപ്രിയയുടെ ഹാട്രിക്ക്, കൊറിയയെ തകര്‍ത്ത് ഇന്ത്യ! ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍

ന്യൂഡല്‍ഹി: ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. ആദ്യ സെമിഫൈനലില്‍ ദക്ഷിണ കൊറിയയെ 5-1ന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കലാശപ്പോരിന് ടിക്കറ്റ് ഉറപ്പിച്ചത്. പെനാല്‍റ്റി ...

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

ടെഹ്‌റാന്‍: ഇന്ത്യയുമായുള്ള ദീര്‍ഘകാല സൗഹൃദവും നാഗരിക ബന്ധവും കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍. വ്യാപാര-സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിനൊപ്പം തന്ത്രപ്രധാനമായ സഹകരണവും ശക്തമാക്കാനാണ് ടെഹ്‌റാന്റെ നീക്കം. സെപ്റ്റംബര്‍ 12, 13 ...

300 കിലോമീറ്റർ അകലെ ലക്ഷ്യം തകർക്കാം; സുഖോയ്-30 എംകെഐക്ക് പുതിയ മിസൈൽ, പാകിസ്ഥാന്റെ PL-15ന് മറുപടി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാൻ പുതിയ നീക്കം. റഷ്യയുടെ ആർവിഎവി-ബിഡി (RVV-BD) ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ സുഖോയ്-30 എംകെഐയിൽ സംയോജിപ്പിക്കുന്ന നിർദേശമാണ് ...

പാകിസ്ഥാനെ 55 റണ്‍സിന് ചുരുട്ടി ഇന്ത്യ; എന്നിട്ടും ‘ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍ ഞങ്ങള്‍’ എന്ന് വഹാബ് റിയാസ്

ദുബായ്: ഇന്ത്യക്കെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഏഷ്യാ കപ്പിലെ പാകിസ്ഥാന്റെ കിരീടപ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് പരിശീലകന്‍ വഹാബ് റിയാസ്. ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ ഏറ്റവും യോഗ്യതയുള്ള ടീം പാകിസ്ഥാനാണെന്നാണ് ...

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇടപെടാന്‍ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ആവശ്യമെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാനും ഇന്ത്യ സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രൈന്‍ ...

Page 1 of 75 12…75