OPERATION GANGA - Janam TV
Monday, July 14 2025

OPERATION GANGA

ആര്യയും ഹസ്‌കിയും ഡൽഹിയിലെത്തി: കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ, വിമാനത്തിൽ കയറ്റില്ലെന്ന് സർക്കാർ, വളർത്തുമൃഗങ്ങളുമായി വരുന്നവർ സ്വന്തം നിലയ്‌ക്ക് പോകണമെന്ന് കേരളഹൗസും

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും കൊണ്ടുവന്ന ആര്യയുടെ നായയെ കേരളത്തിൽ എത്തിയ്ക്കുന്നത് അനിശ്ചിതത്വത്തിൽ. ഡൽഹിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റാനാകില്ലെന്ന് എയർ ഏഷ്യ വിമാനക്കമ്പനി അറിയിച്ചു. ഈ ...

വ്യോമസേനയുടെ നാല് സി-17 വിമാനങ്ങളും തിരിച്ചെത്തി; മടങ്ങിയത് 798 ഇന്ത്യക്കാരുമായി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ നാല് വിമാനങ്ങളിലായി മാതൃരാജ്യത്തേക്ക് മടങ്ങിയത് 798 ഇന്ത്യൻ പൗരന്മാർ. റുമാനിയ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നാണ് വ്യോമസേനയുടെ സി-17 വിമാനങ്ങൾ മടങ്ങിയെത്തിയത്. ...

ഓപ്പറേഷൻ ഗംഗ: രക്ഷാപ്രവർത്തനം ഊർജ്ജിതം; കേന്ദ്രസർക്കാറിന്റെ ഏകോപനത്തിൽ സംതൃപ്തി: ഓം ബിർള

ചെന്നൈ: ഓപ്പറേഷൻ ഗംഗയുടെ പ്രവർത്തനം അതിവേഗം നടക്കുന്നതിൽ സംപ്തിയറിയിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള. യുക്രെയ്‌നിലെ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ രക്ഷിച്ചുകൊണ്ടുവരുന്ന പ്രക്രിയയാണ് നാല് കേന്ദ്രമന്ത്രിമാരുടെ ...

ഓപ്പറേഷൻ ഗംഗ: അതിവേഗ രക്ഷാപ്രവർത്തനവുമായി വ്യോമസേന ; 24 മണിക്കൂറിനുള്ളിൽ മൂന്ന് സി-17 വിമാനം മടങ്ങി; ഭാരത് മാതാ കീ ജയ് വിളിച്ച് ഇന്ത്യൻ പൗരന്മാർ

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധത്തിൽപെട്ട ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാനായി ഓപ്പറേഷൻ ഗംഗയിൽ മുൻനിരയിലേക്ക് ഇന്ത്യൻ വ്യോമസേന എത്തിയതിൽ അതീവ ആശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ച് ഇന്ത്യൻ പൗരന്മാർ. മൂന്ന് വ്യോമസേനാ ...

വ്യോമസേനയുടെ സി-17 വിമാനം ഇന്ത്യക്കാരുമായി വ്യഴാഴ്ച പുലർച്ചെ എത്തും; രക്ഷാദൗത്യം ആരംഭിച്ച് വ്യോമസേനയുടെ നാല് വിമാനങ്ങൾ

ന്യൂഡൽഹി: യുക്രെയ്ൻ രക്ഷാദൗത്യത്തിനായി പുറപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനം വ്യഴാഴ്ച പുലർച്ചെ 1.30ന് ഡൽഹിയിലെത്തും. ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ റുമാനിയയിലേക്ക് പോയ ഹെവി ലിഫ്റ്റ് ...

17,000 ഇന്ത്യക്കാർ സുരക്ഷിതരായി യുക്രെയ്ൻ വിട്ടു; ഓപ്പറേഷൻ ഗംഗ വഴി 15 വിമാനങ്ങൾ തിരിച്ചെത്തി

ന്യൂഡൽഹി: ഇതുവരെ യുക്രെയ്ൻ വിട്ടത് 17,000 ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ എംബസി മാർഗ നിർദേശം പുറപ്പെടുവിച്ചതിന് പിന്നാലെ ഏകദേശം 80 ശതമാനം ഇന്ത്യക്കാരും യുക്രെയ്‌നിന്റെ അതിർത്തി ...

ഓപ്പറേഷൻ ഗംഗയിലൂടെ എത്തിയത് 244 മലയാളികൾ; കേന്ദ്രസർക്കാരിന് നന്ദിയറിയിച്ച് മുഖ്യമന്ത്രി; ഇനിയും കുടുങ്ങിക്കിടക്കുന്നവരെ റഷ്യ വഴി ഒഴിപ്പിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: യുക്രെയ്‌നിലെ രക്ഷാദൗത്യം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുദ്ധമേഖലയിൽ നിന്നും വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പിണറായിയുടെ കത്ത്. യുക്രെയ്‌നിലെ ...

സുശക്തം; സുസജ്ജം ; ഓപ്പറേഷൻ ഗംഗ; രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ അയക്കാൻ സ്‌പൈസ് ജെറ്റ്

ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗ കൂടുതൽ ഊർജ്ജിതമാക്കി സ്‌പൈസ് ജെറ്റ്. യുക്രെയ്‌നിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരെ എത്രയും വേഗം തിരികെ നാട്ടിലെത്തിക്കുന്നതിനായി സ്ലോവാക്യയിലെ കോസിസെയിലേയ്ക്ക് പ്രത്യേക സർവീസുകൾ നടത്തുമെന്ന് ...

ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്ന യാത്രയിൽ ഒരു കല്ല് പോലും വീഴാൻ അനുവദിക്കില്ല; സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

ലക്‌നൗ: യുക്രെയ്‌നിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്ന യാത്രയിൽ ഒരു കല്ല് പോലും വീഴാൻ അനുവദിക്കില്ലെന്നും ...

അരയും തലയും മുറുക്കി കേന്ദ്രമന്ത്രിമാർ; 24 മണിക്കൂറിനിടെ ഇന്ത്യയിലേക്ക് തിരിച്ചത് ആറ് വിമാനങ്ങൾ; ഓപ്പറേഷൻ ഗംഗയ്‌ക്ക് ശരവേഗം

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന പ്രത്യേക ദൗത്യം ഓപ്പറേഷൻ ഗംഗ അതിന്റെ സർവ്വകരുത്തും ആർജ്ജിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിയോഗിക്കപ്പെട്ട കേന്ദ്രമന്ത്രിമാർ യുക്രെയ്ൻ അതിർത്തിരാജ്യങ്ങളിലെത്തിയതോടെ നടപടികൾ വേഗത്തിലാക്കി ...

ഓപ്പറേഷൻ ഗംഗ; 11 മലയാളികൾ കൂടി സംസ്ഥാനത്ത് തിരിച്ചെത്തി

കണ്ണൂർ : യുക്രെയ്‌നിൽ കുടുങ്ങിക്കിടന്ന 11 മലയാളി വിദ്യാർത്ഥികൾ കൂടി ഓപ്പറേഷൻ ഗംഗ ദൗത്യത്തിന്റെ ഭാഗമായി  സംസ്ഥാനത്ത് എത്തി. കണ്ണൂർ വിമാനത്താവളത്തിലാണ് ഇവർ വിമാനം ഇറങ്ങിയത്. സംഘത്തിൽ ...

ഇന്ത്യക്കാർക്കായി മാൾഡോവ അതിർത്തി തുറന്നു; ഭക്ഷണമുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തി കേന്ദ്രസർക്കാർ

കീവ് : യുക്രെയ്‌നിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി മാൾഡോവ അതിർത്തി തുറന്നതായി കേന്ദ്രവ്യോമയാനമന്ത്രി ജോതിരാദിത്യ സിന്ധ്യ. ഇന്ത്യക്കാർക്കായുള്ള ഭക്ഷണവും താമസ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനായി ...

റഷ്യ -യുക്രെയ്ൻ സംഘർഷം; പിണറായി ചർച്ചകൾ നടത്തി; കേന്ദ്രം അടിയന്തിര ഇടപെടൽ നടത്തണമെന്ന് സിപിഎം പ്രമേയം

തിരുവനന്തപുരം : യുക്രെയ്ൻ വിഷയത്തിൽ മലയാളി വിദ്യാർത്ഥികളെ ഉൾപ്പെടെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന പരിശ്രമങ്ങളെ കണ്ടില്ലെന്ന് നടിച്ച് സിപിഎം പ്രമേയം. വിഷയത്തിൽ സംസ്ഥാന സർക്കാർ തുടർച്ചയായ ...

പോളണ്ടിലെത്തി കേന്ദ്രമന്ത്രി വി.കെ സിംഗ്; ഇന്ത്യൻ വിദ്യാർത്ഥികളെ നേരിൽക്കണ്ട് ആശ്വസിപ്പിച്ചു; എല്ലാവരെയും തിരികെയെത്തിക്കുമെന്ന് ഉറപ്പുനൽകി

വാഴ്‌സോ: ഓപ്പറേഷൻ ഗംഗയെന്ന ഇന്ത്യയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ് പോളണ്ടിലെത്തി. യുക്രെയ്‌ന്റെ അയൽരാജ്യമായ പോളണ്ടിൽ അതിർത്തി കടന്നെത്തിയ ഇന്ത്യക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ...

യുക്രെയ്ൻ രക്ഷാദൗത്യം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും ഉന്നതതലയോഗം

ന്യൂഡൽഹി: യുക്രെയ്ൻ രക്ഷാദൗത്യത്തിൽ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ആരംഭിച്ചു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കാൻ വേണ്ട ...

ഒൻപതാമത്തെ വിമാനവും ഇന്ത്യയിലേക്ക് പുറപ്പെട്ടു; ഓപ്പറേഷൻ ഗംഗ ടോപ്പ് ഗിയറിൽ; വ്യോമസേനയും പങ്കുചേർന്നേക്കും

ന്യൂഡൽഹി: യുക്രെയ്‌നിൽ റഷ്യൻ സേന വിപുലമായ ആക്രമണത്തിന് നീങ്ങിത്തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഒഴിപ്പിക്കൽ ദൗത്യത്തിന് വേഗം കൂട്ടി ഇന്ത്യ. 218 ഇന്ത്യൻ പൗരൻമാരുമായി ഒൻപതാമത്തെ വിമാനവും ...

ഓപ്പറേഷൻ ഗംഗ: ഇന്ത്യൻ പൗരന്മാർക്കായി കേന്ദ്രമന്ത്രി കിരൺ റിജിജു സ്ലോവാക്യയിലേക്ക്; ദൗത്യത്തിന് സ്‌പൈസ് ജെറ്റ്

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ ദൗത്യവുമായി കിരൺ റിജിജു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം നിശ്ചയിക്കപ്പെട്ട നാലു മന്ത്രിമാരിൽ ഒരാളായ ...

ഓപ്പറേഷൻ ഗംഗ; രാഷ്‌ട്രപതിയോട് രക്ഷാദൗത്യത്തിന്റെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സംഘർഷഭരിതമായ യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും, നിലവിലെ ...

യുക്രെയ്ൻ അതിർത്തിയിലേക്ക് കേന്ദ്രമന്ത്രിമാരെ അയച്ചത് ഇന്ത്യൻ പൗരൻമാരോടുളള പ്രതിബദ്ധതയുടെ ഭാഗമെന്ന് വി. മുരളീധരൻ; ഏഴാമത്തെ വിമാനവും മുംബൈയിലെത്തി

ന്യൂഡൽഹി: യുക്രെയ്ൻ അതിർത്തിയിലേക്ക് കേന്ദ്രമന്ത്രിമാരെ അയയ്ക്കുന്നത് ഇന്ത്യൻ പൗരൻമാരോടുളള പ്രതിബദ്ധതയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഓപ്പറേഷൻ ഗംഗ വിജയകരമായി മുന്നേറുകയാണെന്ന് വ്യക്തമാക്കി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് വി. ...

ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കാതെ കേന്ദ്ര സർക്കാരിന് വിശ്രമമില്ല; ഇന്ന് അഞ്ച് വിമാനങ്ങളിലായി ആയിരത്തിലധികം ഇന്ത്യൻ പൗരന്മാർ തിരിച്ചെത്തും

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം ഊർജ്ജിതം. രക്ഷാദൗത്യത്തിലെ ഏഴാമത്തെ വിമാനം ഇന്ന് രാവിലെ ഒൻപത് മണിയ്ക്ക് മുംബൈയിലെത്തും. അതേസമയം, ഇന്ത്യക്കാരെ ...

യുക്രെയ്‌നിൽ നിന്നെത്തുന്നവർക്ക് കേരള ഹൗസിൽ താമസ സൗകര്യം; ഇന്ന് 12 മലയാളി വിദ്യാർത്ഥികൾ കൂടി സംസ്ഥാനത്ത് എത്തി

തിരുവനന്തപുരം : ഓപ്പറേഷൻ ഗംഗ ദൗത്യത്തിന്റെ ഭാഗമായി യുക്രെയ്‌നിൽ നിന്നും ഇന്ന് 12 വിദ്യാർത്ഥികളെ കൂടി കേരളത്തിൽ എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ അഞ്ചുപേരും കൊച്ചിയിൽ ആറുപേരും കോഴിക്കോട് ...

യുക്രെയ്ൻ ജനതയുടെ കണ്ണീരൊപ്പാൻ ഇന്ത്യ; മരുന്നുകളും മറ്റ് അവശ്യ സഹായങ്ങളും ഉടൻ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുക്രെയ്‌നിലേയ്ക്ക് ഇന്ത്യ മരുന്നുകളും മറ്റ് സഹായങ്ങളും എത്തിക്കുമെന്ന് വിദേശകാര്യ വകുപ്പിന്റെ വക്താവ് അരിന്ദം ബഗ്ച്ചി അറിയിച്ചു. അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ...

രക്ഷാപ്രവർത്തനം സൗജന്യം, പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വിദ്യാർത്ഥികൾ വഞ്ചനയ്‌ക്ക് ഇരയാകരുതെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

ബുക്കാറസ്റ്റ്: യുക്രെയ്ൻ-റഷ്യ യുദ്ധം അഞ്ചാം ദിനത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. യുദ്ധഭൂമിയിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ആറ് വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി ...

യുഎസും ബ്രിട്ടണുമെല്ലാം സ്വന്തം ജനങ്ങളെ കൈവിട്ടപ്പോഴും അവസാനത്തെ ഭാരതീയനെയും യുക്രെയ്നിൽ നിന്ന് രക്ഷിക്കാൻ മോദി സർക്കാർ; പ്രശംസിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി : റഷ്യ- യുക്രെയ്ൻ യുദ്ധത്തിനിടയിലും രാജ്യത്ത് നിന്നും സ്വന്തം ജനതയെ ഒഴിപ്പിച്ചുകൊണ്ട് ലോകരാജ്യങ്ങൾക്ക് മാതൃകയാകുന്ന നരേന്ദ്ര മോദി സർക്കാരിനെ പ്രശംസിച്ച് സോഷ്യൽ മീഡിയിൽ. യുക്രെയ്നിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ...

Page 3 of 4 1 2 3 4