യുക്രെയ്ൻ അതിർത്തിയിലേക്ക് കേന്ദ്രമന്ത്രിമാരെ അയച്ചത് ഇന്ത്യൻ പൗരൻമാരോടുളള പ്രതിബദ്ധതയുടെ ഭാഗമെന്ന് വി. മുരളീധരൻ; ഏഴാമത്തെ വിമാനവും മുംബൈയിലെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുക്രെയ്ൻ അതിർത്തിയിലേക്ക് കേന്ദ്രമന്ത്രിമാരെ അയച്ചത് ഇന്ത്യൻ പൗരൻമാരോടുളള പ്രതിബദ്ധതയുടെ ഭാഗമെന്ന് വി. മുരളീധരൻ; ഏഴാമത്തെ വിമാനവും മുംബൈയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 09:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്ൻ അതിർത്തിയിലേക്ക് കേന്ദ്രമന്ത്രിമാരെ അയയ്‌ക്കുന്നത് ഇന്ത്യൻ പൗരൻമാരോടുളള പ്രതിബദ്ധതയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഓപ്പറേഷൻ ഗംഗ വിജയകരമായി മുന്നേറുകയാണെന്ന് വ്യക്തമാക്കി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് വി. മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഏഴാമത്തെ വിമാനവും മുംബൈയിൽ എത്തി.

രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ നാല് കേന്ദ്ര മന്ത്രിമാരെ നേരിട്ട് അയക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഓരോ ഇന്ത്യൻ പൗരനോടുമുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ഏതു പ്രതികൂല സാഹചര്യത്തിലും വിജയകരമായ രക്ഷാപ്രവർത്തനം നടത്തി അനുഭവസമ്പത്തുള്ള നയതന്ത്ര ശൃംഖലയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നതെന്ന് വി. മുരളീധരൻ പറഞ്ഞു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കീവിലെ ഇന്ത്യൻ എംബസിയും ഓരോ നിമിഷവും സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകൾ എംബസി വെബ്സൈറ്റും സോഷ്യൽ മീഡിയ (ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം) പോസ്റ്റുകൾ വഴി യുക്രെയ്‌നിൽ അകപ്പെട്ട ഇന്ത്യക്കാരോട് പങ്കുവയ്‌ക്കുന്നുണ്ട്. അത് കൃത്യമായി പിൻതുടരുവാൻ അദ്ദേഹം അഭ്യർത്ഥിച്ചു

ഓപ്പറേഷൻ ഗംഗയുടെ പുരോഗതി വിലയിരുത്താൻ ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് യുക്രെയ്‌ന്റെ അതിർത്തി രാജ്യങ്ങളിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നാല് കേന്ദ്രമന്ത്രിമാരെ ഓരോ രാജ്യങ്ങളിലും അയയ്‌ക്കാൻ തീരുമാനിച്ചത്.

റൊമാനിയ,മോൾഡോവ എന്നിവിടങ്ങളിൽ കൂടിയുള്ള രക്ഷാ പ്രവർത്തനങ്ങൾ ജോതിരാദിത്യ സിന്ധ്യ ഏകോപിപ്പിക്കും. കിരൺ റിജിജു സ്ലോവാക്യയിലും, ഹർദീപ് സിങ് പുരി ഹംഗറിയിലും വി.കെ.സിംഗ് പോളണ്ടിലുമാണ് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. അതിർത്തി രാജ്യങ്ങളിലേക്ക് എത്താൻ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പോളണ്ട് അതിർത്തിയിൽ ഉൾപ്പെടെ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം സൈന്യം തടയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നേരിട്ട് കേന്ദ്രമന്ത്രിമാരെ അയച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്.

ബുക്കാറെസ്റ്റിൽ നിന്നും 182 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് മുംബൈയിൽ ലാൻഡ് ചെയ്തത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി എത്തിയ ഏഴാമത്തെ വിമാനമായിരുന്നു ഇത്. ഇന്നലെ രാത്രി ആറാമത്തെ വിമാനം 240 പേരുമായി ഡൽഹിയിൽ എത്തിയിരുന്നു.

Tags: Narendra Modiv.muraleedharanunion ministerUkraine WarOPERATION GANGAUkraine Evacuation
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies