ഇങ്ങനെയുമുണ്ടോ ഗതികേട്!? പരീക്ഷ നടത്തിപ്പിന്റെ പേരിൽ വരെ വിദ്യാർത്ഥികളെ പിഴിഞ്ഞു; എന്നിട്ടും ചോദ്യക്കടലാസുകളുടെ അച്ചടി പൂർത്തിയാക്കാതെ സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പോലും സർക്കാരിന്റെ ധൂർത്തിന് ഇരയാകുന്നു. ഹയർ സെക്കൻഡറി പരീക്ഷ നാളെ ആരംഭിക്കാനിരിക്കേ പ്ലസ് വൺ ചോദ്യക്കടലാസുകളുടെ അച്ചടി പൂർത്തിയായില്ല. ...