ശ്രീനഗര്‍: ജമ്മു-കാശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ലഷ്കര്‍ ഭീകരരെ വധിച്ചു. കാശ്മീരിലെ ബന്ദിപ്പൂര്‍ ജില്ലയിലുള്ള ഖുഷി മൊഹല്ലയില്‍ ഇന്ന്
രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ നുഴഞ്ഞു കയറിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന
തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. വൈകീട്ടോടെ സേന രണ്ട് ലഷ്കര്‍ ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒരു ഭീകരന് കൂടി സ്ഥലത്ത് ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തില്‍ സൈന്യം ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.