മൈസൂര്‍: മൈസൂരില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ബന്ദ് ആചരിച്ചു. ഇന്നലെ വൈകുന്നേരമാണ് ബിജെപി പ്രവര്‍ത്തകനായ എം രാജു കൊല്ലപ്പെട്ടത്.
മൈസൂര്‍ നേതാജി സര്‍ക്കിളിലെ ഗണപതിക്ഷേത്ര പുനരുദ്ധാരണം സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നു. ഒരു മതവിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ 21 വര്‍ഷമായി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വിഗ്രഹം ഹിന്ദു സംഘടനകള്‍ മുന്‍കൈയ്യെടുത്ത് പുന:പ്രതിഷ്ഠ നടത്തിയതാണ് അക്രമികളെ ചൊടിപ്പിച്ചത്.
ക്ഷേത്രപുനരുദ്ധാരണത്തിന് വേണ്ട സഹായം ഒരുക്കിയതിനാണ് രാജുവിനെ ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഉദയഗിരി പൊലീസ് സ്റ്റേഷന് പരിധിയില്‍ എംജി റോഡിലെ ചായക്കടയില്‍ വെച്ചായിരുന്നു അക്രമം. സംഭവത്തെ തുടര്‍ന്ന് മൈസൂര്‍ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
രാജുവിന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.