കണ്ണൂർ : തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ സിപിഎം അക്രമികൾ കൊലപ്പെടുത്തിയ അണ്ടല്ലൂർ സന്തോഷിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ബാങ്ക ജീവനക്കാരുടെ വാട്ട്സാപ്പ് കൂട്ടായ്മ . സന്തോഷിന്റെ മകൾ വിസ്മയയ്ക്ക് പഠനച്ചെലവിനായി ജീവനക്കാർ സ്വരൂപിച്ചത് 1,04,036 രൂപ.
കഴിഞ്ഞ ദിവസം തലശ്ശേരി സവർക്കർ സദനിൽ ആർ.എസ്.എസ് വിഭാഗ് സംഘചാലക് സി ചന്ദ്രശേഖരൻ തുക അടങ്ങുന്ന ചെക്ക് ഏറ്റുവാങ്ങി. സമൂഹത്തില്‍ കാരുണ്യം അര്‍ഹിക്കുന്നവരെ സഹായിക്കേണ്ടത് പൊതുകര്ത്തവ്യമാണെന്നും അത് നിറവേറ്റപ്പെടേണ്ടതുമാണെന്ന് സി.ചന്ദ്രശേഖരന് പറഞ്ഞു.
കെ.എസ്.സന്ദീപ്, ടി.കെ.അനില്‍കുമാര്‍, ധനേഷ്, കെ.ആനന്ദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു