തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ പത്താമത് ദൃശ്യമാദ്ധ്യമപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സാമൂഹിക വിമർശന പരിപാടിക്കുളള പുരസ്കാരത്തിന് ജനം ടി.വിയിൽ ടി.ജി മോഹൻദാസ് അവതരിപ്പിക്കുന്ന പൊളിച്ചെഴുത്ത് എന്ന പരിപാടി അർഹമായി.
മോഹൻദാസാണ് മനോജ് മനയിൽ നിർമ്മിക്കുന്ന പരിപാടിയുടെ അവതാരകൻ. ചുനക്കര രാമൻകുട്ടി ചെയർമാനും, രാജീവ് ഗോപാലകൃഷ്ണൻ, ഡി. പ്രമേഷ് കുമാർ, രാജൻ പി പൊഴിയൂർ എന്നിവർ ജൂറി അംഗങ്ങളുമായ സമിതിയാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. മികച്ച ആരോഗ്യക്ഷേമ റിപ്പോർട്ടറായി ജന്മഭൂമി ലേഖകൻ ശിവ കൈലാസിനെ തെരഞ്ഞെടുത്തു.