അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്‍
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 09:07 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്റാന്‍: അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറയ്‌ക്കുകയും ഇറാന്‍ തുറമുഖങ്ങളുടെ ഉപരോധം പിന്‍വലിക്കുകയും ചെയ്താല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ കഴിയുമെന്ന് ഇറാന്‍. പ്രതിസന്ധിക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതിനായി ചര്‍ച്ചകള്‍ പുനരാരംഭിക്കാനും തയ്യാറാണെന്ന് ഇറാന്‍ വ്യക്തമാക്കി. മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കന്‍ സൈനിക സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനൊപ്പം തുറമുഖങ്ങളിലെ ഉപരോധം പിന്‍വലിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. പുതിയ നിര്‍ദേശം മധ്യസ്ഥര്‍ മുഖേന സെപ്റ്റംബര്‍ 16ന് അമേരിക്കന്‍ ഭരണകൂടത്തിന് കൈമാറിയതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യുഎന്‍ പൊതുസഭാ സമ്മേളനത്തിനായി ന്യൂയോര്‍ക്കിലുള്ള ഇറാന്‍ പ്രതിനിധി സംഘത്തിന് അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് പൂര്‍ണ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ തേടാനാണ് ഇറാന്റെ നീക്കം. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച നിലവില്‍ ഉണ്ടാകില്ലെന്നാണ് ഇറാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. അതേസമയം, ആവശ്യമെങ്കില്‍ ഇറാന്‍ പ്രതിനിധികളുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.

ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നിര്‍ദേശം ഇറാന്‍ മുന്നോട്ടുവച്ചത് മേഖലയിലെ സംഘര്‍ഷം തുടരുന്നതിനിടെയാണ്. ഇറാന്‍ നിര്‍ദേശം മുന്നോട്ടുവച്ചതിനെ തുടര്‍ന്ന് ആഗോള എണ്ണവിലയിലും ചലനം പ്രകടമായി. ഹോര്‍മൂസ് വഴി ആഗോള ഊര്‍ജവിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്നതിനാല്‍ കടലിടുക്കിന്റെ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ എണ്ണവിപണിയും നിരീക്ഷിക്കുന്നുണ്ട്.

ഇറാന്റെ പുതിയ നിര്‍ദേശം സുപ്രീം ലീഡര്‍ ആയത്തുല്ല മൊജ്തബ ഖമേനിയും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലും അംഗീകരിച്ചതായി ജാപ്പനീസ് വാര്‍ത്താ ഏജന്‍സിയായ ക്യോഡോ ന്യൂസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളിലും പറയുന്നു. നിര്‍ദേശം സ്ഥിരമായ വെടിനിര്‍ത്തലിലേക്കും നയതന്ത്ര ചര്‍ച്ചകളിലേക്കും നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെ കപ്പല്‍ ഗതാഗതത്തെയും ഊര്‍ജവിതരണത്തെയും ബാധിച്ചിരുന്നു. ഇപ്പോഴത്തെ നിര്‍ദേശം യാഥാര്‍ഥ്യമാകുമോ എന്നത് അമേരിക്കയുടെ പ്രതികരണത്തെയും തുടര്‍ന്നുള്ള നയതന്ത്ര ചര്‍ച്ചകളെയും ആശ്രയിച്ചിരിക്കും.

Tags: USIRANhormus striat
Share
Tweet
SendShare

More News from this section

ട്രംപ്-പെസെഷ്‌കിയന്‍ കൂടിക്കാഴ്ചയ്‌ക്ക് വഴിയൊരുങ്ങുമോ? യുഎന്‍ പൊതുസഭയ്‌ക്കിടെ ഇറാനുമായി ചര്‍ച്ചയ്‌ക്ക് നീക്കം

ടിവി നെറ്റ്‌വർക്കുകൾ ബഹിഷ്‌കരിച്ചു; പിന്നാലെ 24 മണിക്കൂറും സംപ്രേഷണം ചെയ്യാൻ ‘ട്രംപ് ടിവി’യുമായി വൈറ്റ് ഹൗസ്

സ്കൂളുകളിൽ ബുർഖയ്‌ക്കും നിഖാബിനും വിലക്കേർപ്പെടുത്തും; കുടിയേറ്റവുമായി ബന്ധപ്പെട്ട് പുതിയ നിയമ നിർമ്മാണത്തിന് ഇറ്റലി

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

മിസ്രാത്ത വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് കത്തിനശിച്ചു; രണ്ട് പൈലറ്റുമാരെ കസ്റ്റഡിയിൽ

Latest News

അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്‍

ആറയൂര്‍ അഭേദാശ്രമത്തില്‍ വിഷ്ണു സഹസ്രനാമകോടി അര്‍ച്ചനയ്‌ക്ക് തുടക്കം; അഭേദാനന്ദസ്വാമികളുടെ 43-ാം മഹാസമാധി വാര്‍ഷികാചരണവും

ഏഴ് പതിറ്റാണ്ടിന്റെ അഭിനയജീവിതത്തിന് ദേശീയ ആദരം; അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

കാണ്ടാമൃഗ സംരക്ഷണത്തിന് പുതിയ പദ്ധതി; ‘പ്രോജക്ട് റൈനോ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

വൈദ്യുതി ക്ഷാമം രൂക്ഷം; കേരളത്തില്‍ ഇന്നും ഭാഗിക നിയന്ത്രണം, വൈകിട്ട് 6.45 മുതല്‍ രാത്രി 12.35 വരെ

ഒന്നും രണ്ടുമല്ല, 16 ഗോള്‍! ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയുടെ ഗോള്‍മഴ; ജുഗ്രാജിന് നാല് ഗോള്‍ അഭിഷേകിനും ദില്‍പ്രീതിനും ഹാട്രിക്

എഫ്-35 മുതല്‍ റഫാല്‍ വരെ; ആകാശത്ത് ഇന്ത്യയുടെ സൈനികാഭ്യാസം, 8 രാജ്യങ്ങള്‍ പങ്കെടുക്കും

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies