ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കേരളത്തില്‍ മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കേരളത്തില്‍ മൂന്ന് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 09:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത മൂന്ന് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ മുതല്‍ 25 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുകയാണ്. ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് നാളെ രാത്രി മുതല്‍ 24ന് പുലര്‍ച്ചെ വരെ വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ വടക്കന്‍ ആന്ധ്രാപ്രദേശ്‌തെക്കന്‍ ഒഡീഷ തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

കേരളത്തില്‍ ഇന്ന് മുതല്‍ സെപ്റ്റംബര്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്‌ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags: yellow alertrain alertkeralaeight district
Share
Tweet
SendShare

More News from this section

ആറയൂര്‍ അഭേദാശ്രമത്തില്‍ വിഷ്ണു സഹസ്രനാമകോടി അര്‍ച്ചനയ്‌ക്ക് തുടക്കം; അഭേദാനന്ദസ്വാമികളുടെ 43-ാം മഹാസമാധി വാര്‍ഷികാചരണവും

വൈദ്യുതി ക്ഷാമം രൂക്ഷം; കേരളത്തില്‍ ഇന്നും ഭാഗിക നിയന്ത്രണം, വൈകിട്ട് 6.45 മുതല്‍ രാത്രി 12.35 വരെ

എസ്എഫ്‌ഐയുടെ നാല് പതിറ്റാണ്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ 12 സീറ്റിലും വിജയം

‘സര്‍ക്കാരിന് കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെ ഏല്‍പ്പിക്കൂ’; ശബരിമല വികസനത്തില്‍ കടുത്ത വിമര്‍ശനവുമായി അനൂപ് ആന്റണി

നാളെ പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ചട്ടവിരുദ്ധമാണെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകി; മുൻ കായികമന്ത്രി അബ്ദുറഹിമാനെതിരെ സ്റ്റാഫംഗങ്ങളുടെ മൊഴി

Latest News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കേരളത്തില്‍ മൂന്ന് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്‍

ട്രംപ്-പെസെഷ്‌കിയന്‍ കൂടിക്കാഴ്ചയ്‌ക്ക് വഴിയൊരുങ്ങുമോ? യുഎന്‍ പൊതുസഭയ്‌ക്കിടെ ഇറാനുമായി ചര്‍ച്ചയ്‌ക്ക് നീക്കം

ഏഴ് പതിറ്റാണ്ടിന്റെ അഭിനയജീവിതത്തിന് ദേശീയ ആദരം; അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

കാണ്ടാമൃഗ സംരക്ഷണത്തിന് പുതിയ പദ്ധതി; ‘പ്രോജക്ട് റൈനോ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ഒന്നും രണ്ടുമല്ല, 16 ഗോള്‍! ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയുടെ ഗോള്‍മഴ; ജുഗ്രാജിന് നാല് ഗോള്‍ അഭിഷേകിനും ദില്‍പ്രീതിനും ഹാട്രിക്

എഫ്-35 മുതല്‍ റഫാല്‍ വരെ; ആകാശത്ത് ഇന്ത്യയുടെ സൈനികാഭ്യാസം, 8 രാജ്യങ്ങള്‍ പങ്കെടുക്കും

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies