കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതല്ല : ചോർത്തിയതാണ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതല്ല : ചോർത്തിയതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2017, 06:00 pm IST
FacebookTwitterWhatsAppTelegram

വരാഹമിഹിരൻ


എസ് എസ് എൽ സി ചോദ്യപേപ്പർ വിവാദത്തിൽ സർക്കാർ  വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് നന്നായി. സത്യങ്ങൾ പുറത്തു വരുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു . അതോ ഇതും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുമോ?

എന്തായാലും ഒരു കാര്യം ഉറപ്പാണ് .  വർഷങ്ങളായി നടന്നു വന്നിരുന്ന ഒരു കലാപരിപാടിയായിരുന്നു ഇത്. 2016ലെ എസ് എസ് എൽ സി പരീക്ഷയുടെ ഫലം അറിഞ്ഞ ശേഷം ചില സ്വകാര്യ ട്യൂഷൻ സെന്ററുകൾ ചിലർക്ക് സ്വീകരണം നൽകിയിരുന്നു .  അതിന്റെ കാരണമന്വേഷിച്ച് പോകുമ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുന്നത് . അതെ അത് ഉദ്ദിഷ്ട കാര്യ ലബ്ധിക്കുള്ള ഉപകാര സ്മരണയാണ് . ” പലനാൾ കള്ളം ഒരുനാൾ പിടിക്കപ്പെടും” എന്നാണല്ലോ പഴമക്കാർ പറയുന്നത്. ഇപ്പോൾ പിടിക്കപ്പെട്ടു അത്രമാത്രം.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം വെള്ളത്തിൽ വരച്ച വരയായതും വെറുതെയല്ല. അവരുടെ കാലത്തും ഇത് സുഗമമായി നടന്നിരുന്നു.അവിചാരിതമായി ഇപ്പോൾ പിടിക്കപ്പെട്ടെന്ന് മാത്രം . സർക്കാർ ഖജനാവിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റുന്ന സർക്കാർ,  എയിഡഡ് സ്കൂൾ അധ്യാപകരാണ്  സംസ്ഥാനത്തെ സ്വകാര്യ ടൂഷൻ ലോബിയുടെ നട്ടെല്ല് എന്നത് വളരെ വ്യക്തമാണ്.

ഇത്തരക്കാർ പഠിപ്പിക്കുന്ന സ്കൂളുകളാകട്ടെ  അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുന്നു. കുട്ടികൾക്ക് വായിച്ചാൽ മനസ്സിലാകാത്ത പാഠപുസ്തകം, എങ്ങനെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം എന്ന് അധ്യാപകർക്ക് വ്യക്തതയില്ലാത്ത പാഠപുസ്തകം, അതിനെ അധികരിച്ച് അതികഠിനമായ ചോദ്യപേപ്പർ.ഗണിത നിലവാരം ഉയത്താനെന്ന കപട വാദം മുന്നോട്ട് വച്ച് ഇവർ ചെയ്യുന്നത്  ഇതൊക്കെയാണ് .

കഴിഞ്ഞ കുറെ വർഷങ്ങളായി പുസ്തക നിർമ്മാണത്തിനെന്ന പേരിൽ തമ്പടിച്ച ചിലരുടെ വിക്രിയകൾ വിദ്യാഭ്യാസ മേഖലയിൽ അങ്ങാടി പാട്ടാണ്. ഗണിത നിലവാരം ഉയത്താനാണെന്ന് അവർ പറഞ്ഞു കൊണ്ടേയിരുന്നു .പാവം കുറെ അധ്യാപകർ എല്ലാം വിശ്വസിക്കുകയും ചെയ്തു . പകലും രാത്രിയും സ്കൂളിലെത്തി. ഗണിത പഠനം പകലും രാത്രിയും തുടർന്നു. കുട്ടികളും അധ്യാപകരും അവശരായതു മാത്രം മിച്ചം.

പഠിച്ച ചോദ്യങ്ങളും പഠിപ്പിച്ച ചോദ്യങ്ങളും പരീക്ഷയ്‌ക്ക് വരുന്നില്ല. കേൾക്കാത്ത ചോദ്യങ്ങൾ കാണാത്ത ചോദ്യങ്ങൾ വന്നുകൊണ്ടിരിക്കുകയും ചെയ്തു.ഗണിതപഠന നിലവാരം ഉയർത്താനാണ്  ഇതെന്നാണ് പറച്ചിൽ .  പക്ഷേ സംസ്ഥാനത്തെ ചില ട്യൂഷൻ സെന്ററുകളിലേക്ക് വിദ്യാർത്ഥികൾ ഒഴുകിക്കൊണ്ടേ യിരുന്നത് ആരും ശ്രദ്ധിച്ചതുമില്ല.

70 ഉം 100 ഉം കിലോമീറ്ററുകൾ താണ്ടി അവധി ദിനങ്ങളിൽ സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ എത്തിയവർ  ഗണിത പരീക്ഷകളിൽ  മുന്നേറിക്കൊണ്ടിരുന്നു . ക്ളാസ്സിൽ ശരാശരിക്കാരായവർ ക്ളാസ് ടെസ്റ്റുകളിൽ ശരാശരിക്കാരായവർ പാദ വാഷിക, അർധ വാർഷിക പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു.10 – ൽ മാത്രമല്ല 9 ലും 8 ലും. ഇവരുടെ നിലവാരം ഉയർന്നതാണോ എന്ന് അധ്യാപകർ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമാകുന്നത് . നിലവാരം ഉയർന്നിട്ടില്ല പക്ഷേ പരീക്ഷകളിൽ മാർക്ക് കിട്ടുന്നു

കുട്ടികളോട് അധ്യാപകർ രഹസ്യമായി വിവരങ്ങൾ തിരക്കി. അപ്പോഴാണ് ചില ട്യൂഷൻ സെന്ററുകളുടെ കഥ പുറത്തു വന്നത്.ഇവിടങ്ങളിൽചർച്ച ചെയ്യുന്ന ചോദ്യങ്ങളാണ് പരീക്ഷയ്‌ക്ക് ചോദിക്കുന്നത്.അതുകൊണ്ട് തന്നെ ഇവിടങ്ങളിലേക്ക് ജില്ലയ്‌ക്കു പുറത്തു നിന്നു പോലും കുട്ടികൾ എത്തിത്തുടങ്ങി. യൂണിറ്റ് ടെസ്റ്റുകൾക്കും മോഡൽ പരീക്ഷകൾക്കും ചോദ്യപ്പേപ്പർ വിതരണം ചെയ്യുന്ന ചില സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ സ്കൂളുകളിലെത്തി അധികാരികൾക്ക് ഉറപ്പു നൽകുന്നു. തങ്ങളുടെ ചോദ്യപ്പേപ്പറുകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷകൾക്കു വരുന്നതെന്ന്.

ഇത്  വിശ്വസിക്കാത്തവർ മഠയന്മാരായി.വിശ്വസിച്ചവരാകട്ടെ മിടുക്കരും. ഇതായിരുന്നു കാലാകാലങ്ങളായി സംഭവിച്ചു കൊണ്ടിരുന്നത് . ചോദ്യപ്പേപ്പർ തയ്യാറാക്കുന്നവരും സ്വകാര്യ ട്യൂഷൻ സെന്ററുകളും തമ്മിലുള്ള അവിശുദ്ധ ബന്ധം ലക്ഷക്കണക്കിന് വിദ്യാർത്ഥികളേയും സർക്കാരിനെ തന്നെയും നോക്കുകുത്തിയാക്കുന്ന അവസ്ഥ.

എന്തായാലും ഇപ്പോൾ എല്ലാം വ്യക്തമായി പുറത്ത് വന്നിരിക്കുകയാണ് . എന്താണ് സ്വകാര്യ സ്ഥാപനങ്ങളുമായി അധ്യാപകർക്കുള്ള ബന്ധം?   ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ ആർജ്ജവം കാണിക്കണം. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒരു പരീക്ഷ തന്നെ 15 വയസ്സുള്ള കുട്ടികൾക്കു പീഡനമാണ് ,അത് രണ്ട് പ്രാവശ്യം അനുഭവിക്കേണ്ടി വന്നാലോ? നലര ലക്ഷം കുട്ടികളാണ് ഈ ഡനത്തിന് വിധേയരായത്.ഇതിനു കാരണക്കാരായവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഒരു സംശയവുമില്ല .

ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies