കാഠ്മണ്ഡു : നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ ( പ്രചണ്ഡ ) രാജിവച്ചു . അധികാരത്തിലേറുന്നതിനു മുൻപ് നേപ്പാളി കോൺഗ്രസുമായുണ്ടായിരുന്ന ധാരണയനുസരിച്ചാണ് രാജി. നേപ്പാളി കോൺഗ്രസിന്റെ ഷേർ ബഹാദൂർ ദുബെ ആയിരിക്കും അടുത്ത പ്രധാനമന്ത്രിയെന്നാണ് റിപ്പോർട്ട്.
2016 ആഗസ്റ്റിലായിരുന്നു പ്രചണ്ഡ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ ( മാവോയിസ്റ്റ് സെന്റർ ) നേപ്പാളി കോൺഗ്രസ് എന്നിവരുടെ സഖ്യമാണ് അധികാരത്തിലേറിയത് . ഒൻപത് മാസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി പദം നേപ്പാളി കോൺഗ്രസിനു നൽകണമെന്നായിരുന്നു ഇരു പാർട്ടികളും തമ്മിലുള്ള ധാരണ.
നേപ്പാളി കോൺഗ്രസിന് നൽകിയ വാക്ക് പാലിക്കുകയാണെന്ന് പ്രചണ്ഡ മാദ്ധ്യമങ്ങളോട് പറഞ്ഞു.