ഹൈദരാബാദ്: ഇനി മുതല്‍ തെലുങ്കാനയില്‍ ഉറുദു രണ്ടാം ഔദ്യോഗിക ഭാഷ. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി.
ഇനി മുതല്‍ തെലുങ്കാനയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥന് ഉണ്ടായിരിക്കും.കൂടാതെ ഉറുദുവില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ഉറുദുവില്‍ തന്നെ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തെലങ്കാനയില്‍ നടക്കുന്ന എല്ലാ മത്സര പരീക്ഷകളും ഉറുദുവിലും സംഘടിപ്പിക്കും.കഴിഞ്ഞ ദിവസം തെലുങ്കാന നിയമസഭയില്‍ ആണ് ചന്ദ്രശേഖര റാവു ഇക്കാര്യം വ്യക്തമാക്കിയത്.