Columns

രാജ്യം കാക്കുന്ന രണ്ടാം നിര

വായുജിത്

1971 ….

ബംഗ്ളാദേശ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ദക്ഷിൺ ദിനാജ്പൂർ . അവിടെ ചക്രം എന്ന ഗ്രാമത്തിലെ സ്കൂൾ ഫൈനൽ വിദ്യാർത്ഥിയായ ചുർക്കാ മുർമുവാണ് നമ്മുടെ കഥയിലെ നായകൻ

ഊർജ്ജസ്വലനായ ഒരു വിദ്യാർത്ഥി കൂടിയായിരുന്നു മുർമു . പഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമൊക്കെ സമർത്ഥൻ. അന്ന് കിഴക്കൻ പാകിസ്ഥാനായ ബംഗ്ളാദേശിൽ നിന്ന് ഇന്നത്തെപ്പോലെ തന്നെ പാക് പട്ടാളം സ്ഥിരമായി ഷെൽവർഷവും വെടിവെപ്പും നടത്തിയിരുന്നു.

ഇന്ത്യൻ സൈന്യവും നല്ല തിരിച്ചടി നൽകിയിരുന്നു. ഏതാണ്ട് യുദ്ധസമാനമായ അന്തരീക്ഷം തന്നെയായിരുന്നു അവിടെ ഉണ്ടായിരുന്നതും . അധികം ദിവസങ്ങൾ കഴിയുന്നതിനു മുൻപ് യുദ്ധം ആരംഭിക്കുകയും ചെയ്തു . പിന്നെ ചരിത്രമാണ് . കിഴക്കൻ പാകിസ്ഥാൻ ബംഗ്ളാദേശായി . പാക് പട്ടാളം അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവി നേരിടുകയും ചെയ്തു.

യുദ്ധമല്ല മറിച്ച് ഏതാനും ദിവസം മുൻപ് നടന്ന ഒരു സംഭവമാണ് നമ്മുടെ വിഷയം . ചക്രം ഗ്രാമത്തിൽ തന്നെ സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന പടക്കോപ്പുകൾ അടങ്ങിയ പെട്ടികൾ ഒരു കുളത്തിന്റെ കരയിൽ പാക് സൈന്യത്തിന്റെ ഷെൽ വർഷത്തിന്റെ പരിധിയിൽ പെട്ടുപോയി.

ഇന്ത്യൻ സൈന്യത്തിനു അതൊരു നഷ്ടമെന്ന് മാത്രമല്ല ശത്രുവിന് അത് ഉപകാരമാവുകയും ചെയ്യും . ഈ പെട്ടികൾ വീണ്ടെടുക്കുന്നത് ആത്മഹത്യാപരമാണെന്ന് തീരുമാനിച്ച ജവാന്മാർ പടക്കോപ്പുകൾ ഉപേക്ഷിക്കാനാണ് തീരുമാനിച്ചത് . പ്രായോഗികമായി അതായിരുന്നു ശരിയും .

കേവലം സ്കൂൾ വിദ്യാർത്ഥിയായിരുന്നെങ്കിലും ചുർക്ക മുർമുവിന് പക്ഷേ അത് അംഗീകരിക്കാൻ കഴിഞ്ഞില്ല . മഹാമംഗലയും പുണ്യഭൂമിയുമായ തന്റെ രാജ്യത്തിനു ജീവൻ ത്യജിക്കാൻ സദാ സന്നദ്ധനാണെന്ന് ദിവസവും പ്രാർത്ഥിച്ചിരുന്ന ആ വിദ്യാർത്ഥി ആ പടക്കോപ്പുകൾ വീണ്ടെടുക്കാൻ തന്നെ തീരുമാനിച്ചു.

പെട്ടികൾക്കരികിലേക്ക് നൂറടിയോളം ഇഴഞ്ഞു ചെന്ന മുർമു സൈന്യം നൽകിയ കൊളുത്തും കയറും ആ പെട്ടികളിൽ ബന്ധിച്ചു . ബന്ധിക്കാൻ കഴിയാതിരുന്നവ കുളത്തിലേക്ക് തള്ളിയിട്ടു . പെട്ടികൾ ജവാന്മാർ സുരക്ഷിതമായി എത്തിച്ചെങ്കിലും പാക് വെടിയുണ്ടകൾളാ വിദ്യാർത്ഥിയുടെ മേൽ അതിനോടകം തന്നെ വർഷിക്കപ്പെട്ടിരുന്നു .

(ചുർക്ക മുർമുവിന്റെ ബലിദാൻ ദിനാചരണത്തിൽ കേന്ദ്ര മന്ത്രി എസ്.എസ്. അലുവാലിയ പങ്കെടുക്കുന്നു )

ഭാരത് മാതാ കീ ജയ് എന്നാർത്തു വിളിച്ച് ചുർക്കാ മുർമു രാഷ്ട്രത്തിനു വേണ്ടി വീരമൃത്യു വരിച്ചു . സ്കൂൾ ഫൈനൽ വിദ്യാർത്ഥിയെന്നതിനൊപ്പം ചക്രം ഗ്രാമത്തിലെ ശാഖാ മുഖ്യശിക്ഷക് കൂടിയായിരുന്നു മുർമു .

ഇന്ത്യൻ ചരിത്രത്തിൽ എല്ലാ യുദ്ധങ്ങളിലും സൈന്യത്തോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിച്ച പാരമ്പര്യമാണ് ആർ.എസ്.എസിനുള്ളത് . 1948 ൽ കശ്മീരിൽ , 1962 ൽ ചൈനീസ് അതിർത്തിയിൽ , 1965 ലും 71 ലും പാകിസ്ഥാനെതിരെ ഈ സംഘശക്തി രാജ്യം അംഗീകരിച്ചതാണ് .. ആദരിച്ചതാണ് ..

കായികമായി മാത്രമല്ല അഭയാർത്ഥികൾക്കായി ബാസ്തുഹാര സമിതികളും അഭയകേന്ദ്രങ്ങളും സ്ഥാപിച്ചും സൈനികർക്ക് ആവേശം പകർന്നും ആർ.എസ്.എസ് രണ്ടാം നിരയായി രാഷ്ട്രത്തെ കാക്കാൻ നിലയുറപ്പിച്ചിട്ടുണ്ട് .

1962 ലെ ചൈനീസ് യുദ്ധകാലത്ത് ചൈനാ അനുകൂലികളായ ചിലർ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ ഉത്പാദനം മന്ദീഭവിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഏഴുവർഷം മാത്രം പ്രായമുള്ള ബിയെമ്മെസ്സെന്ന തൊഴിലാളി സംഘടനയായിരുന്നു പണിമുടക്കുകൾക്കെതിരെ പ്രവർത്തിച്ചത് .

പരിക്കേറ്റ ജവാന്മാർക്ക് വേണ്ടി രക്തം ദാനം ചെയ്യാൻ , ഡൽഹിയിലെ ട്രാഫിക് നിയന്ത്രിക്കാൻ , അഭയാർത്ഥി ക്യാമ്പുകൾ നടത്താൻ അങ്ങനെ എവിടെയും എന്തിനും തയ്യാറായി സംഘത്തിന്റെ സ്വയം‌സേവകർ നിലയുറപ്പിച്ചിരുന്നു .

1965 ലെ യുദ്ധം അവസാനിച്ചപ്പോൾ “ പഞ്ചാബ് ഭാരതത്തിന്റെ വാൾ പിടിച്ച കയ്യാണ് . ആർ.എസ്.എസ് പഞ്ചാബിന്റെയും “ എന്ന് ജനറൽ കുൽവന്ത് സിംഗ് പറഞ്ഞതും അതുകൊണ്ട് തന്നെയാണ് .

ദാദ്രാ നഗർ ഹവേലിയുടേയും ഗോവയുടേയും വിമോചനത്തിനായി പിടഞ്ഞു വീണതും സ്വയംസേവകർ തന്നെയാണ് .. എന്തിനേറെ രാഷ്ട്രത്തിന്റെ മുക്കിലും മൂലയിലുമുള്ള വിഘടനവാദികൾക്കും സൈന്യം കഴിഞ്ഞാൽ അടുത്ത ശത്രു ആർ.എസ്.എസാണ്.

കശ്മീർ ഭീകരർ, ഖാലിസ്ഥാൻ ഭീകരർ , മാവോയിസ്റ്റുകൾ , നക്സലുകൾ , കമ്യൂണിസ്റ്റ് ഭീകരർ, നാഗാ കലാപകാരികൾ , ടി‌എൻഎൽഎഫ് എന്നിവരെല്ലാം സംഘത്തിന്റെ സ്വയംസേവകരെ പ്രത്യേകം ലക്ഷ്യമിട്ടിട്ടുണ്ട് . കൊലപ്പെടുത്തിയിട്ടുണ്ട് .
ഖാലിസ്ഥാൻ അനുകൂല വെബ്‌സൈറ്റിൽ അവരുടെ വീരകൃത്യമായി വിവരിച്ചിട്ടുള്ള ഒരു സംഭവം ഇങ്ങനെ.

June 25, 1988: At Nehru Park, Moga the RSS would hold training camps and daily exercises where they regularly preach hatred against the Sikhs and the Sikh Freedom Fighters. When Bhai Kulwant Singh became aware of this, he discussed with Jathedar Gurjant Singh Budhsinghwala about taking action against these camps. In a coordinated attack Bhai Kulwant Singh, Jathedar Budhsinghwala, Bhai Sarabjit Singh Jeeta of Khalistan Commando Force, Bhai Manohar Singh Dheera and Bhai Santokh Singh Fauji reached the park and threw grenades into the crowd of the RSS trainees and opened fire with their assault rifles. As a result 26 RSS men were killed and 22 were injured.

 

26 ആർ.എസ്.എസുകാരെ വെടിവെച്ച് തള്ളിയത് ഖാലിസ്ഥാൻ ഭീകരർ വീരകൃത്യമായി കരുതുന്നുണ്ടെങ്കിൽ അത് വെറുതേയല്ല . സൈന്യത്തിന്റെ രണ്ടാം നിരയായി സമൂഹത്തിൽ പ്രവർത്തിക്കാനുള്ള ശേഷിയുള്ള സംഘടനയാണെന്ന തിരിച്ചറിവ് അവർക്കുള്ളത് കൊണ്ട് തന്നെയാണ് .

സർസംഘചാലകിന്റെ പ്രസംഗം വളച്ചൊടിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നവർ ഒന്ന് മനസ്സിലാക്കുക . നുണയെഴുത്തിനെ മാത്രമല്ല കഴുത്തിന് നേരേ വരുന്ന കത്തിയേയും കരളുറപ്പോടെ പ്രതിരോധിച്ചു തന്നെയാണ് സംഘം ഇതുവരെ എത്തിയത് …

ദിവി സൂര്യ സഹസ്രസ്യ…

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close