ഇന്ന് നിർണായക പോരാട്ടങ്ങൾ; പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീൽ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇന്ന് നിർണായക പോരാട്ടങ്ങൾ; പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2018, 03:43 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ലോകകപ്പിൽ ഇന്ന് നിർണായക മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് ഇ യിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീൽ കോസ്റ്റാറിക്കയെയും, സെർബിയ – സ്വിറ്റ്സർലൻഡിനെയും നേരിടും. ഇന്ന് നടക്കുന്ന ഐസ് ലൻഡ് – നൈജിരിയ പോരാട്ടമാകും അർജന്‍റീനയുടെ വിധി നിർണയിക്കുക.

ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിന്‍റെ പ്രതിരോധക്കോട്ടയിൽ കുരുങ്ങിയ ബ്രസീലിന് പ്രീക്വാർട്ടർ സാധ്യത നിലനിർത്താൻ കൊസ്റ്ററിക്കയെ കീഴടക്കിയേ മതിയാകു. പരുക്കിന്‍റെ നിഴലിലായിരുന്ന നെയ്മർ കളിക്കാനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മികച്ച പ്രതിരോധനിര കൊസ്റ്ററിക്കയ്‌ക്ക് ഉണ്ടെങ്കിലും ബ്രസീലിയൻ മുന്നേറ്റനിരയ്‌ക്ക് വെല്ലുവിളി ഉയർത്തുക ഗോൾക്കീപ്പർ കെയ്‍ലർ നവാസിന്‍റെ ചോരാത്ത കൈകളാകും.

സെർബിയയോട് കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട കൊസ്റ്ററിക്ക ബ്രസീലിന് മുന്നിൽ കീഴടങ്ങിയാൽ ലോകകപ്പിൽ നിന്നും പുറത്താകും. ബ്രസീലിനെ സമനിലയിൽ തളച്ച സ്വിറ്റ്സർലൻഡിന് സെർബിയ കടുത്ത വെല്ലുവിളി ഉയർത്തിയേക്കും.

കോസ്റ്ററിക്കയെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസവുമായാണ് സെർബിയൻ നിര ഇറങ്ങുന്നത്. തുടർച്ചയായ രണ്ടാം ജയം നേടാനായാൽ ഗ്രൂപ്പ് ഇ യിൽ നിന്നും പ്രീ ക്വാർട്ടറിൽ സെർബിയയ്‌ക്ക് ഇടംപിടിക്കാം. സെർബിയയുടെ മികവും പരിമിതികളും കൃത്യമായി തിരിച്ചറിഞ്ഞാണ് സ്വിസ് നിര പോരാട്ടത്തിന് ഇറങ്ങുന്നത്. മത്സരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം സ്ഥാപിക്കാനാകും സ്വിസ് ലക്ഷ്യമിടുക.

അർജന്‍റീനയെ വിറപ്പിച്ച് വിട്ട ഐസ് ലൻഡ് നൈജീരിയയെ അട്ടിമറിച്ചാലും അത്ഭുതപ്പെടാനില്ല. ഫിനിഷിംഗിലെ പോരായ്മകൾ പരിഹരിക്കാനായാൽ ലോകകപ്പിലെ കുഞ്ഞൻ ടീമിന് വിസ്മയം സൃഷ്ടിക്കാം. ആഫ്രിക്കൻ കരുത്തുമായി ഇറങ്ങുന്ന നൈജീരയക്ക് നോക്കൗട്ട് റൗണ്ടിലെത്തണമെങ്കിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചേ തീരു.

Share197TweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies