നിൽക്കണോ അതോ പോണോ?
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

നിൽക്കണോ അതോ പോണോ?

ആർ ബാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2018, 06:41 pm IST
FacebookTwitterWhatsAppTelegram

ഇന്നറിയാം, ഐസ് ലൻഡ് വലിയ വ്യത്യാസത്തിൽ നൈജീരിയയെ തോൽപ്പിച്ചാൽ ഇന്നുതന്നെ, ഇന്ത്യൻ സമയം രാത്രി 8.30ന് തീരുമാനമാകും. അടുത്ത ചൊവ്വാഴ്ച നൈജീരിയയുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തിന്റെ ഫലം അതോടെ തീർത്തും അപ്രസക്തമായിട്ടുണ്ടാകും അർജന്റീനയ്‌ക്ക്. മൂന്ന് ഗോൾ വ്യത്യാസത്തിൽ ഇപ്പോൾ പിന്നിൽ നിൽക്കുന്ന ഒരു ടീമിന് അതിലും ഉയർന്ന മാർജിനിൽ ജയിക്കുക എളുപ്പമാവില്ല. അത്രമാത്രം മാനസികമായി തളർന്നുപോയിരിക്കുന്നു അർജന്റീന.

ആദ്യ മത്സരത്തിൽ ക്രൊയേഷ്യയ്‌ക്ക് മുൻപിൽ കീഴടങ്ങിയതു കൊണ്ട് ഇനിയൊരു തോൽവിയെക്കുറിച്ച് നൈജീരിയയ്‌ക്ക് ചിന്തിക്കാനുമാവില്ല. ഇന്നലെ യാദൃശ്ചികമായി തുറന്നു കിട്ടിയ സാദ്ധ്യത പൂർണമായും പ്രയോജനപ്പെടുത്താനുതകുന്ന ഗെയിം പ്ലാനുമായാകും അവരിന്നിറങ്ങുക. പക്ഷേ അർജന്റീനയുടെ മുൻപിൽ പതറാതെ നിന്ന ഐസ് ലൻഡ് പ്രതിരോധത്തെ മറികടക്കുക നൈജീരിയയ്‌ക്ക് ഒട്ടും എളുപ്പമാവില്ല.

അർജന്റീനയെ സമനിലയിൽ തളച്ചതിന്റെയും ക്രൊയേഷ്യയിൽ നിന്ന് അവർക്കേറ്റ ദയനീയ പരാജയത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താവ് തങ്ങളാണെന്ന് തിരിച്ചറിയുന്നുണ്ട് ഐസ് ലൻഡ്. ജയിച്ചാൽ, അതും ഉയർന്ന മാർജിനിൽ, ഉറപ്പാകുന്നത് ആദ്യ വരവിൽ തന്നെ ലോകകപ്പിന്റെ പ്രീക്വാർട്ടർ പ്രവേശവും.

ഇനിയുമുള്ള മത്സരങ്ങൾ ഐസ് ലൻഡ് ജയിക്കരുതെന്ന് മുട്ടിപ്പായി പ്രാർത്ഥിക്കാൻ മാത്രമേ തൽക്കാലം അർജന്റീനയ്‌ക്ക് ത്രാണിയുള്ളൂ. തോറ്റാൽ വളരെ നല്ലത്. രണ്ട് മത്സരവും സമനിലയിലായാൽ വിദൂരമാണെങ്കിൽ പോലും  ഒരു സാദ്ധ്യതയുള്ളത് നൈജീരിയയെ കൂടുതൽ ഗോൾ വ്യത്യാസത്തിൽ തോൽപ്പിച്ച് പ്രീക്വാർട്ടറിലെത്താം എന്നതും.

ഡി ഗ്രൂപ്പിലെ അവസാന മത്സരം ഒരേ മേഖലയിൽ നിന്നുള്ള ഐസ് ലൻഡും ക്രൊയേഷ്യയും തമ്മിലാണ്. യോഗ്യതാ മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരായാണ് ഐസ് ലൻഡ് ലോകകപ്പിനെത്തിയിട്ടുള്ളത്. ക്രൊയേഷ്യയോട് ജയിച്ചാൽ അർജന്റീന ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ ജേതാക്കളായി പ്രീക്വാർട്ടറിലെത്താം എന്നത് ലോകകപ്പ് ഉയർത്തുന്നതോളം പോകുന്ന വലിയ സ്വപ്നമാണ് അവർക്ക്, ഇത്തവണയെങ്കിലും. ഐസ് ലൻഡ് ആഞ്ഞുപിടിക്കും.

അതിനിടെ അവസാന ലീഗ് മത്സരമായതുകൊണ്ട് പ്രമുഖ കളിക്കാർക്ക് വിശ്രമം നൽകുമെന്ന് ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്കോ ദലിച്ച് പറഞ്ഞു കഴിഞ്ഞു. പ്രീ ക്വാർട്ടറിലെത്താൻ കേവലം സമനില മതിയാകുമെന്നുള്ളതുകൊണ്ട് ഇരു കൂട്ടരും വിയർക്കാതെ കളിച്ചെന്നുമിരിക്കും. ഒത്തുകളിയെന്നൊന്നും അതിനെ വിളിക്കാനാവില്ല.

മോങ്ങാനിരുന്ന അർജന്റീനയുടെ തലയിൽ ക്രൊയേഷ്യ വീണു എന്നാകുമോ കാലം കുറിച്ചു വെക്കുക?

[author title=”ആർ.ബാലകൃഷ്ണൻ” image=”https://janamtv.com/wp-content/uploads/2018/06/rb.png”]മുതിർന്ന മാദ്ധ്യമ പ്രവർത്തകനാണ് ലേഖകൻ .[/author]

Share840TweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies