ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2018, 12:41 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: ലോകകപ്പ് ഫുട്ബോളിലെ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഫ്രാൻസ് – ഉറുഗ്വായ് നേരിടും. രണ്ടാം മത്സരത്തിൽ ബ്രസീൽ കരുത്തരായ ബെൽജിയവുമായി ഏറ്റുമുട്ടും.

ലോകകിരീടത്തിനായുള്ള പോരാട്ടത്തിൽ ഇനി ശേഷിക്കുന്നത് എട്ട് ടീമുകൾ. കിരീടം തിരികെപ്പിടിക്കാൻ ബ്രസീലും, ഫ്രാൻസും, ഇംഗ്ലണ്ടും, ഉറുഗ്വായും. കന്നികിരീടത്തിലേക്ക് കണ്ണുനട്ട് ബൽജിയം, ക്രൊയേഷ്യ, സ്വീഡൻ, ഒപ്പം ആതിഥേയരായ റഷ്യയും. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ക്വാർട്ടർ പോരാട്ടങ്ങൾ ഇന്ന് തുടങ്ങുന്നു.

ആദ്യ മത്സരം ഫ്രാൻസും ഉറുഗ്വായും തമ്മിൽ. പോരാട്ടം നയിക്കാൻ എഡിൻസൻ കവാനിയില്ല. എങ്കിലും പ്രതിരോധക്കരുത്തിൽ ഫ്രാൻസിനെ തളക്കാനാകുമെന്ന പ്രതീക്ഷ ഉറുഗ്വായ്‌ക്കുണ്ട്. മിന്നൽ ആക്രമണങ്ങൾക്ക് കോപ്പുകൂട്ടി എംബാപയും പോഗ്ബയും ഗ്രിസ് മാനും ഇറങ്ങുന്നു. ഫ്രഞ്ച് മുന്നേറ്റം ഉറപ്പിക്കാൻ. ഇന്ത്യൻ സമയം രാത്രി ഏഴരയ്‌ക്ക് നിഷ്നി സ്റ്റേഡിയത്തിൽ പോരാട്ടത്തിന് അരങ്ങുണരും.

ലോകകപ്പിലെ 16-ാം ക്വാർട്ടർ പോരാട്ടത്തിനിറങ്ങുന്ന കാനറികൾ പ്രതീക്ഷയിലാണ്. തിയാഗോ സിൽവയും മിറാണ്ടയും മാഴ്സലോയും ഫിലിപ്പ് ലൂയിസും അണിനിരക്കുന്ന പ്രതിരോധ നിര. മധ്യനിരയിൽ ഫിലിപ് കുടീന്യോയും പൗളിന്യോയും വില്യനും ഒക്കെയുണ്ട്. എന്നാൽ കസെമിറോയുടെ അഭാവം ടീമിൽ നിഴലിക്കുന്നു. നെയ്മർക്ക് കൂട്ടാകാൻ ഫെർമിന്യോയും ഗബ്രിയേൽ ജീസസും.

ജപ്പാനോട് അവസാന നിമിഷം ജയിച്ച് കയറിയ ബൽജിയത്തിന് കാനറികളെ കീഴടക്കണമെങ്കിൽ കരുത്ത് മുഴുവൻ പുറത്തെടുത്തെ മതിയാകു. റൊമേലു ലുക്കാക്കുവും ഇഡൻ ഹസാർഡും മിന്നിത്തെളിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ഒപ്പം പ്രതിരോധത്തിലെ പിഴവുകൾ തിരുത്തേണ്ടതുണ്ട്. എങ്കിലും ജപ്പാനെതിരെ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചുവരവ് നടത്തിയ ടീം കസാൻ അരീനയിൽ അത്ഭുതങ്ങൾ കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രി 11.30ന് ആണ് മത്സരം.

ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ മത്സരങ്ങളിൽ ഇംഗ്ലണ്ട് – സ്വീഡനെയും ക്രൊയേഷ്യ – ആതിഥേയരായ റഷ്യയേയും നേരിടും.

ShareTweetSendShare

More News from this section

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

Latest News

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies