Columns

ഹിന്ദുക്കൾ പിറന്ന നാട്ടിൽ അഭയാർത്ഥികളാകണോ..?

ജിതിൻ ജേക്കബ്

“ഭാരതം മുസ്ലിം ഭൂരിപക്ഷപ്രദേശമായിരുന്നെകിൽ മതേതരരാഷ്ട്രമായി മാറുമായിരുന്നോ? ഇല്ല . ഭാരതം മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നെങ്കിൽ ന്യൂനപക്ഷക്കാരായ ഹിന്ദുക്കൾക്ക് ഒരു ഹിന്ദുരാഷ്ട്രം നൽകിയതിന് ശേഷം ഇന്ത്യയെ ഒരിക്കലും ഒരു മതേതരരാഷ്ട്രമായി പ്രഖ്യാപിക്കില്ലായിരുന്നു. ഇതാണ് ഹിന്ദുയിസത്തിൽ അന്തർലീനമായ വിശാല മനസ്ഥിതി , ഹിന്ദുയിസത്തിലെ സഹിഷ്ണുത .

ഹിന്ദുവർഗീയത മൗലികരൂപത്തിലുള്ളതല്ല. അത് പലപ്പോഴും പൊട്ടിപുറപ്പെടുന്നത് മറ്റു സംഭവങ്ങളുടെ തിരിച്ചടി (Reaction) എന്ന രൂപത്തിലാണ്. ഗോദ്രയിൽ സംഭവിച്ചതുപോലും അങ്ങനെയാണ്. അവിടെയും ലഹള പൊട്ടിപ്പുറപ്പെട്ടത് ഹിന്ദുതീർത്ഥാടകരെ സബർമതി എക്സ്പ്രെസ്സിൽ ചുട്ടുകരിച്ചപ്പോഴാണ്.”

(കെ കെ മുഹമ്മദിന്റെ ‘ഞാനെന്ന ഭാരതീയൻ’ എന്ന ആത്മകഥയിൽനിന്ന് )

ഭാരതം ക്രിസ്ത്യൻ ഭൂരിപക്ഷപ്രദേശമായിരുന്നെങ്കിലോ? മുകളിൽ പറഞ്ഞതുപോലെ തന്നെയാകുമായിരുന്നു കാര്യങ്ങളുടെ കിടപ്പ്.

80 ശതമാനം വരുന്ന ഭൂരിപക്ഷ ജനത ഒരു രാജ്യത്ത് സ്വന്തം മതത്തിന്റെയും, വിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയും, ഭക്ഷണരീതിയുമൊക്കെ പേരിൽ വ്യാപകമായി വേട്ടയാടപ്പെടുന്നുണ്ടെങ്കിൽ അവരെ ഇന്ത്യയിലെ ഹിന്ദുക്കൾ എന്നുവിളിക്കാം.

5000 വർഷങ്ങൾക്ക് മുകളിൽ ചരിത്രപരമായും, സാമൂഹികമായും പാരമ്പര്യമുള്ള ഹിന്ദു സംസ്ക്കാരമാണ് ഈ നാടിൻറെ ജീവനാഡി. ഈ മണ്ണിലേക്ക് വന്നതിനെയെല്ലാം ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു. ആരെയും അങ്ങോട്ട് ആക്രമിക്കാൻ പോയ ചരിത്രമില്ല ഭാരതത്തിന്. (ചോളന്മാർ ശ്രീലങ്കയിലും ഇന്തോനേഷ്യയിലും ചെറിയ തോതിൽ യുദ്ധം ചെയ്തത് മാറ്റിവെക്കാം).

മെസപ്പൊട്ടോമിയക്കാർ വന്നു, റോമാക്കാർ വന്നു, ചൈനക്കാർ വന്നു, അലക്സാണ്ടർ വന്നു, അറബികൾ വന്നു, പോർച്ചുഗീസുകാർ വന്നു, ഡച്ചുകാർ വന്നു, ഫ്രഞ്ചുകാർ വന്നു, ക്രൂരന്മാരായ ചെങ്കിസ്ക്കനും, ടൈമുറും വന്നു , മധ്യേഷ്യയിൽനിന്നുള്ള ഇസ്ലാമിക വംശങ്ങൾ വന്നു, പേർഷ്യാക്കാർ വന്നു, ബ്രിട്ടീഷുകാർ വന്നു……വന്നവരിൽ ഭൂരിഭാഗവും ഈ നാട് കൊള്ളയടിച്ചു മടങ്ങി, തദ്ദേശീയരായ ജനതയെ കൊന്നൊടുക്കി, അവരുടെ വിശ്വാസങ്ങളെ തച്ചുടച്ചു. ക്ഷേത്രങ്ങൾ നശിപ്പിച്ചു, ലക്ഷക്കണക്കിന് ഹിന്ദുക്കളെ വാളിന്റെ മുനയിലും , തോക്കിന്കുഴലിലും നിർത്തി മതംമാറ്റിച്ചു. കുറെ ആളുകൾ കാലങ്ങളോളം ഈ നാട് ഭരിച്ചു. ന്യൂനപക്ഷം വരുന്ന ഭരണാധികാരികൾ ഭൂരിപക്ഷം വരുന്ന ജനതയെ അടിച്ചമർത്തി ഭരിച്ചു .

സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്വന്തം ഭൂമി പോലും വെട്ടിമുറിക്കേണ്ടിവന്നു. ചോദിച്ചതെല്ലാം പിന്നെയും പിന്നെയും കൊടുത്തു . 80 ശതമാനത്തിലധികം ഉണ്ടായിട്ടും കശ്മിരിൽനിന്നും, മിസോറാമിൽനിന്നും , മറ്റ് നോർത്ത് ഈസ്റ്റ് സംസ്ഥാങ്ങളിൽ നിന്നുമെല്ലാം അവർക്ക് പലായനം ചെയ്യേണ്ടി വന്നു. ഇന്നും അവർ സ്വന്തം മണ്ണിൽ അഭയാർഥികളായി അലയുന്നു. അവരുടെ കണ്ണുനീരിനു വിലയില്ല. പക്ഷെ ആയിരക്കണക്കിന് മൈലുകൾക്കപ്പുറത്തുള്ള പലസ്തീനിലെ കുഞ്ഞുങ്ങളുടെ പോട്ടം കണ്ടാൽ നമ്മൾ കണ്ണീർ വാർക്കും. അവർക്കുവേണ്ടി വേണമെങ്കിൽ ഹർത്താലും, ബക്കറ്റ് പിരിവും നടത്തും, പുളിച്ച കവിതയും എഴുതും.

ലോകത്തെ എല്ലാ മതങ്ങൾക്കും ഓരോരോ സ്ഥലങ്ങളെങ്കിലും വിശുദ്ധമായി ഉണ്ടെങ്കിലും 100 കോടിവരുന്ന ഹിന്ദുക്കൾക്ക് മാത്രം അങ്ങനെ ഒന്നില്ല. ക്ഷേത്രങ്ങൾ നിലനിന്നിരുന്ന സ്ഥലമെല്ലാം നശിപ്പിച്ച മുസ്ലിം ഭരണകൂടം ഇന്ത്യ വിട്ടുപോയിട്ടും അവർക്ക് അവരുടേ ക്ഷേത്രങ്ങൾ തിരികെകിട്ടിയില്ല. പുണ്യഭൂമിയെന്ന് അവർ വിശ്വസിക്കുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിയാൻ പോലും അവർക്കാകുന്നില്ല.

അവരുടെ വിശ്വാസം പ്രഖ്യാപിച്ചാൽ അല്ലെങ്കിൽ വിവേചനം തുറന്ന് പറഞ്ഞാൽ, അവന്റെ വിശ്വാസങ്ങൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചാൽ അവൻ വർഗീയവാദി. 80 ശതമാനത്തിലധികം ഉണ്ടായിട്ടും മതപരമായോ , സാംസ്ക്കാരികമായോ, സാമൂഹികമായോ ഒന്നും അവൻ ഒന്നിച്ചിട്ടില്ല. ഒന്നിക്കാൻ അവരെ അനുവദിക്കുന്നില്ല എന്നതാണ് ശരി.

ഭരണഘടനാപരമായ മത പ്രചാരണം ഹിന്ദു നടത്തിയാൽ അത് വർഗീയത. മറ്റ് മതസ്ഥർ ചെയ്‌താൽ അത് ഭരണഘടനാപരമായ അവകാശം. ഹിന്ദുവിന്റെ ആചാരങ്ങളിൽ കോടതികൾക്കിടപെടാം, സർക്കാരിന് ക്ഷേത്രങ്ങൾ ഭരിക്കാം , വരുമാനം എടുക്കാം , പക്ഷെ മറ്റ് മതസ്ഥരുടെ കാര്യങ്ങളിൽ കോടതികളും സർക്കാരുകളും അപൂർവമായേ ഇടപെടൂ.

മറ്റ് മതസ്ഥരുടെ വിശ്വാസങ്ങളുടെ പേരിൽ ഭരണഘടനാ അനുശ്വസിക്കുന്ന ഏകീകൃത സിവിൽ നിയമം പോലും നടപ്പാക്കാനാകുന്നില്ല. ഹിന്ദുമതത്തിൽ മാത്രം സ്ത്രീവിവേചനവും അസമത്വവും കാണുന്നു നമ്മുടെ നീതിപീഠങ്ങളും , ഭരണകൂടങ്ങളും.

ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ നോക്കുന്നവൻ വർഗീയവാദി. അവന് സമൂഹത്തിൽ ഭ്രഷ്ട്ട്. അവനെ ഒറ്റതിരിഞ്ഞു ആക്രമിക്കും. ക്ഷേത്രങ്ങളിൽ പോകുന്ന ഹിന്ദു സ്‌ത്രീകളെക്കുറിച്ച്‌ പച്ചയായ അശ്ലീലം വിളിച്ചുപറഞ്ഞ സഖാവ് സമൂഹത്തിൽ ശ്രേഷ്ടൻ. അവന് ബുദ്ധിജീവികളുടെയും , പൊതുസമൂഹത്തിന്റെയും, ഭരണകൂടത്തിന്റെയും പിന്തുണ. അതിനെതിരെ പ്രതികരിച്ച ഹിന്ദുക്കളോ? അവർ വർഗീയവാദികൾ.

ദേശീയയതയെക്കുറിച്ചും, രാജ്യസ്നേഹത്തെക്കുറിച്ചും പ്രസംഗിക്കുകയും , സൈനികരെ ആദരിക്കുകയും ചെയ്യുന്നവരെ താറടിച്ചുകാണിക്കും. അവനെ കൂട്ടംചേർന്നാക്രമിക്കും. രാജ്യത്തെ വെട്ടിമുറിക്കണമെന്ന് പറയുന്നവനും, രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന തീവ്രവാദികളെ പിന്തുണക്കുന്നവരും സെലെബ്രെറ്റികൾ.

പണ്ടുമുതലേ ഹിന്ദു ദൈവങ്ങളെ ഞങ്ങൾ തെറിവിളിക്കുവുമായിരുന്നു, ഹിന്ദു സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുമായിരുന്നു, അതുകൊണ്ട് ഇനിയും അങ്ങനെ തന്നെയായിരിക്കണം എന്നാണ് സാംസ്ക്കാരിക കേരളം ഹിന്ദുക്കളോട് പറയുന്നത് . നിന്റെ വിശ്വാസങ്ങളെ , നിന്റെ ആചാരങ്ങളെ, അനുഷ്ടാനങ്ങളെ എല്ലാം ഞങ്ങൾ വിമർശിക്കും, അതിൽ അശ്ലീലം കണ്ടെത്തും, എതിർത്താൽ നിന്നെ വർഗീയവാദിയുമാക്കും. ഹിന്ദുക്കൾ എല്ലാം സഹിച്ചുകൊള്ളണം. ഹിന്ദുവിനെതിരെ പ്രസംഗിക്കുന്നതും , എഴുതുന്നതും, വരക്കുന്നതും മാത്രം ആവിഷ്‌ക്കാര സ്വാതന്ത്ര്യം.

അതേസമയം മറ്റ് മതങ്ങളെ വിമർശിച്ചാലോ? കയ്യാണോ കാലാണോ പോകുന്നതെന്നറിയില്ല. അതുംകൂടാതെ അത്തരം പ്രസംഗങ്ങളും , എഴുത്തുകളും , രചനകളുമൊന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല പോലും.

ലോകത്തിൽ ഏറ്റവും കൂടുതൽ സഹിഷ്‌ണുതയുള്ള ഹിന്ദുക്കളെ, നിങ്ങളുടെ കാരുണ്യവും സഹിഷ്ണുതയും ഒന്നുകൊണ്ടുമാത്രമാണ് ക്രിസ്ത്യാനിയും , മുസ്ലിമും, പാഴ്സിയുമെല്ലാം ഈ നാട്ടിൽ വേരുറപ്പിച്ചത്. നിങ്ങൾ വെച്ചുനീട്ടിയ ഔദാര്യമാണ് ഇന്ത്യയിലെ മറ്റു മതങ്ങൾ. പുതിയ മതങ്ങൾ വന്നാൽ ഇനിയും നിങ്ങൾ അവയെക്കൂടി സ്വീകരിക്കുകയും അവയെ ഉൾക്കൊള്ളുകയും ചെയ്യും എന്ന് ഞങ്ങൾക്കറിയാം.നിങ്ങളുടെ സഹിഷ്ണുതയുടെ ഉത്തമ ഉദ്ദാഹരണമാണ് അഭയാര്ഥികളായിരുന്ന ജൂതൻമാർ ലോകത്തെമ്പാടും അക്രമിക്കപെട്ടപ്പോഴും ഇന്ത്യയിൽ അവർ സുരക്ഷിതരായിരുന്നു എന്നത്.

പക്ഷെ നിന്റെയീ അളവില്ലാത്ത സഹിഷ്ണുത ഈ നാട്ടിൽ നീ വീണ്ടും അഭയാര്ഥിയാകാൻ ഇടവരുത്തും. ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതാക്കി മതരാഷ്ട്രം സ്ഥാപിക്കലാണ് എന്ന് പരസ്യമായി ആഹ്വനം ചെയ്തു പ്രവർത്തിക്കുന്നവർക്ക് മതേതരപട്ടം നൽകി ആദരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ ഓർക്കുക , നീ വീണ്ടും തിരികെപോകുന്നത് മധ്യഇന്ത്യൻ കാലഘട്ടത്തിലേക്കാണ്. ഇന്ന് കാശ്മീരി പണ്ഡിറ്റുകളും , മിസോറാമിലെയും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനത മാത്രമേ അഭയാര്ഥികളായുള്ളൂ. നാളെ ആ അവസ്ഥ നിങ്ങളെയും തേടിയെത്തും. പിറന്ന നാട്ടിൽ ജീവിക്കാൻ കഴിയാതെ ഓടിപ്പോകേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

പുരാതനകാലം മുതലേ നിനക്കില്ലായിരുന്ന ഐക്യം ആണ് നിന്റെ ശാപം. ഒരിക്കൽ ചിന്നിച്ചിതറിയ ഇസ്രായേൽ ജനതയ്ക്ക് 2000 വര്ഷം വേണ്ടിവന്നു വീണ്ടും ഒരുമിക്കാനും, പിറന്ന മണ്ണിൽ കാലുകുത്താനും. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ഇനിയും ഇന്നാട്ടിലെ ഹിന്ദുക്കൾ മനസിലാക്കിയില്ലെങ്കിൽ അധികം വൈകാതെ നിങ്ങളും പിറന്ന നാട്ടിൽ അഭയാർഥികളായി മാറുക തന്നെ ചെയ്യും.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close