ന്യൂഡൽഹി ; സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കുന്ന രക്ഷാബന്ധൻ ദിനത്തിൽ ഡൽഹിയിൽ സ്ത്രീകൾക്കായി സ്പെഷ്യൽ ട്രയിൻ.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായാണ് ഇത്തരത്തിൽ ട്രയിനുകൾ സജ്ജീകരിച്ചിരിക്കുന്നത്.
രക്ഷാബന്ധൻ ദിനത്തിൽ സഹോദരങ്ങളെ കാണുന്നതിനായി സ്ത്രീകൾക്ക് ദീർഘദൂര യാത്ര ചെയ്യേണ്ടി വരുന്നു.ഈ സന്ദർഭത്തിലാണ് പുതിയ ട്രയിൻ സജ്ജീകരിച്ചിരിക്കുന്നതെന്ന് റയിൽ വേ അധികൃതർ വ്യക്തമാക്കി.
റയിൽ വേയുടെ തീരുമാനത്തെ തലസ്ഥാന നഗരിയിലെ സ്ത്രീകളും സ്വാഗതം ചെയ്തു. രക്ഷാ ബന്ധൻ ദിനത്തിൽ തങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണിതെന്നാണ് ഡൽഹിയിലെ പെൺകുട്ടികളുടെ പ്രതികരണം. ഈ മാസം 26 നാണ് രക്ഷാബന്ധൻ.