ന്യൂഡല്‍ഹി: കിട്ടാക്കടം എഴുതി തള്ളിയെന്നാരോപിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ എതിര്‍കക്ഷിയാക്കി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ആള്‍ക്കാരെ വ്യക്തിപരമായി ആക്രമിക്കുന്ന ഹര്‍ജികള്‍ പരിഗണിക്കാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. അനാവശ്യ പൊതുതാല്പര്യ ഹര്‍ജികള്‍ നല്‍കുന്നതിന് അഭിഭാഷകന് കോടതി 50000 രൂപ പിഴ വിധിച്ചു. പൊതുതാല്പര്യ ഹര്‍ജി നല്കുന്നതില് നിന്ന് ശര്‍മ്മയെ നിരോധിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.