മെല്‍ബണ്‍: മെല്‍ബണ്‍ പാര്‍ക്കിലെ ആരവങ്ങള്‍ക്കിടെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ദ്യോകോവിച്ച് സ്വന്തമാത്തി. ഫൈനലില്‍ റാഫേല്‍ നദാലിനെ കീഴടക്കിയാണ് ദ്യോക്കോവിച്ച് തന്റെ കരിയറിലെ ഏഴാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. സ്കോര്‍: 6-3,6-2,6-3
ആറു വീതം കിരീടങ്ങള്‍ നേടിയിട്ടുള്ള റോയ് എമേഴ്സണ്‍, റോജര്‍ ഫെഡറര്‍ എന്നിവരെ മറികടന്നാണ് ദ്യോക്കോവിച്ചിന്റെ ചരിത്ര നേട്ടം. ദ്യോക്കോവിച്ചിന്റെ കരിയറിലെ 15ാം ഗ്രാന്സ്ലാം കിരീടമാണിതെന്ന പ്രത്യേകതയും ഉണ്ട്. ഇതോടെ ഇക്കാര്യത്തില്‍ അമേരിക്കയുടെ പീറ്റ് സാംപ്രസിനെ മറികടന്ന് മൂന്നാം സ്ഥാനം കൈവരിച്ചു. ഇരുപതും പതിനാറും കിരീടങ്ങളുമായി യഥാക്രമം റോജര്‍ ഫെഡറര്‍, നദാല്‍ എന്നിവര്‍ മാത്രമാണ് ദ്യോക്കോവിച്ചിന് മുന്നില്‍.
പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം കളിക്കളത്തില്‍ നിന്നും മാറി നിന്ന ദ്യോക്കോവിച്ച് തിരിച്ചുവരവില്‍ മൂന്ന് ഗ്രാന്സ്ലാം കിരീടമാണ് സ്വന്തമാക്കിയത്.