ഹൃദയം നിലച്ചുപോയേക്കാവുന്ന അവസ്ഥയായിരുന്നെന്ന് താരങ്ങൾ; ന്യൂസിലൻഡ് വെടിവെയ്പ്പിൽ ബംഗ്ലാദേശ് താരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹൃദയം നിലച്ചുപോയേക്കാവുന്ന അവസ്ഥയായിരുന്നെന്ന് താരങ്ങൾ; ന്യൂസിലൻഡ് വെടിവെയ്പ്പിൽ ബംഗ്ലാദേശ് താരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2019, 11:46 am IST
FacebookTwitterWhatsAppTelegram

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിൽ മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. പള്ളിയിൽ വെടെവെയ്പ്പ് ഉണ്ടാകുന്ന സമയം അതിന്റെ പരിസരത്തുണ്ടായിരുന്നു ബംഗ്ലാദേശ് ടീം. തങ്ങൾ സുരക്ഷിതരാണെന്ന് ഉടൻ തന്നെ ബംഗ്ലാദേശ് താരം തമീം ഇക്ബാൽ ട്വീറ്റ് ചെയ്തു.

ആക്രമണത്തിൽ നിന്ന് തങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണെന്ന് ബംഗ്ലാദേശ് ടീമിനൊപ്പമുണ്ടായിരുന്ന ഇഎസ്പിഎൻ ക്രിക് ഇൻഫോ പ്രതിനിധി മുഹമ്മദ് ഇസാം പ്രതികരിച്ചു. ഞങ്ങൾ ഭാഗ്യമുള്ളതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഇനിയും ഇങ്ങനെയൊരു കാഴ്ച കാണാൻ ഇടവരുത്തരുതേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും ഇസാം ട്വീറ്റ് ചെയ്തു.

തങ്ങൾ പള്ളിയിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോൾ ഒരു സ്ത്രീ വന്ന് തങ്ങളെ തടഞ്ഞുവെന്നും അതിനാലാണ് രക്ഷപ്പെട്ടതെന്നും ഇസാം റിപ്പോർട്ട് ചെയ്യുന്നു. പള്ളിയുടെ പരിസരത്തുനിന്ന് ബംഗ്ലാദേശ് ടീം രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും മുഹമ്മദ് ഇസാം തന്റെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ദൈവത്തിന് സ്തുതി, മരണത്തില്‍ നിന്ന് ദൈവം ഞങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നുവെന്ന് ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റനും ബാറ്റ്‌സ്മാനുമായ മുഷ്ഫിഖര്‍ റഹീം ട്വീറ്റ് ചെയ്തു. ഹൃദയം നിലച്ചുപോയേക്കാവുന്ന അവസ്ഥയായിരുന്നെന്നും എല്ലാവരും പരിഭ്രാന്തിയിലാണെന്നുമായിരുന്നു ബംഗ്ലാദേശിന്റെ സ്ട്രാറ്റെജിക് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.

ആക്രമണം ഉണ്ടായ ഉടനെ തന്നെ ടീം അംഗങ്ങളെ തിരികെ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു.

അതേസമയം, മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പിനെ തുടർന്ന് ബംഗ്ലാദേശ്-ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം റദ്ദാക്കി. ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ചയായിരുന്നു ഹെഗ്‌ലി ഓവല്‍ ടെസ്റ്റ് തുടങ്ങേണ്ടിയിരുന്നത്.

Share710TweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies