പരീക്കറുടെ സേവനങ്ങൾ വിസമരിക്കപ്പെടില്ലെന്ന് രാഷ്ട്രപതി; അദ്ദേഹത്തിന്റെ സംഭവനകള്‍ തലമുറകളോളം ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മനോഹർ പരീക്കറുടെ മരണവാർത്ത അതീവ ദുഃഖമുണ്ടാക്കിയെന്ന് രാഷ്ടപതി രാംനാഥ് കോവിന്ദ്. പൊതുജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയ ആത്മാര്‍ഥതയും രാജ്യത്തെയും ഗോവയിലെയും ജനങ്ങള്‍ക്ക് പരീക്കർ നല്കിയ സേവനങ്ങളും ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും രാഷ്ട്രപതി പറഞ്ഞു. പരീക്കറുടെ മരണവാർത്ത സ്ഥിരീകരിച്ചതും രാഷ്ട്രപതിയായിരുന്നു.
താരതമ്യപ്പെടുത്താനാവാത്ത നേതാവായിരുന്നു മനോഹര്‍ പരീക്കറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യസ്നേഹിയും മികച്ച ഭരണാധികാരിയുമായിരുന്ന പരീക്കർ ഏവരുടെയും പ്രശംസ നേടിയിരുന്നു. രാജ്യത്തിന് അദ്ദേഹം നല്കിയ സംഭവനകള്‍ തലമുറകളോളം ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗോവയുടെ പ്രിയപുത്രന്മാരില് ഒരാളാണ് അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളവരുടെ ആദരവ് നേടാന്‍ പരീക്കര്‍ക്ക് കഴിഞ്ഞുവെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞു.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..