ന്യൂ ഡല്‍ഹി: മെയ് 12-ന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കാനിരുന്ന ഐപിഎല്‍ ഫൈനലിന്റെ വേദിയില്‍ മാറ്റം. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലേക്കാണ് വേദി മാറ്റിയത്.
നിലവില്‍ അടച്ചിട്ടിരിക്കുന്ന മൂന്ന് സ്റ്റാന്‍ഡുകള്‍കള്‍ തുറക്കാനാവശ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ചെന്നൈ കോര്‍പ്പറേഷന്റെ പക്കല്‍ നിന്നും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വേദി മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ആദ്യ ക്വാളിഫയറിന് ചെന്നൈ വേദിയാകും.എലിമിനേറ്ററിനും രണ്ടാം ക്വാളിഫയറിനും ഹൈദരാബാദ് വേദിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ തന്നെ വന്നിരുന്നു.
12,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഐ,ജെ,കെ എന്നീ 3 സ്റ്റാന്‍ഡുകള്‍ 2012 മുതല്‍ അടച്ചിട്ടിരിക്കുകയാണ്.2012 ഡിസംബറില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മാത്രമാണ് ഇവിടെ കാണികളെ അനുവദിച്ചത്.















