ഓസിസ് എത്തുന്നു; ആറാം കിരീടം ലക്ഷ്യമിട്ട്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഓസിസ് എത്തുന്നു; ആറാം കിരീടം ലക്ഷ്യമിട്ട്

പ്രശാന്ത് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2019, 12:44 pm IST
Facebook
Twitter
WhatsAppTelegram

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആറാം കിരീടത്തിനായി ഓസ്ട്രേലിയ ഇറങ്ങുന്നു. പന്തുചുരണ്ടൽ വിവാദങ്ങളിൽ നിറം മങ്ങിയ മഞ്ഞപ്പടയ്‌ക്ക് അഭിമാനത്തിന്റെ പോരാട്ടമാണ് ഈ ലോകകപ്പ്. വിലക്ക് പിന്നിട്ട് ക്രീസിൽ മടങ്ങിയെത്തുന്ന ഡേവിഡ് വാർണറിലും സ്റ്റീവൻ സ്മിത്തിലുമാണ് ഓസിസിന്റ പ്രതീക്ഷ.

വെസ്റ്റ് ഇൻഡീസിനെ ആദ്യത്തെ ലോകചാമ്പ്യന്മാരായി ക്രിക്കറ്റ് ലോകം വാഴ്‌ത്തുമ്പോൾ കലാശപ്പോരിൽ വീറോടെ പൊരുതി 18 റൺസ് അകലെ കിരീടം കൈവിട്ട ഇയാൻ ചാപ്പലും സംഘവും ഒരിക്കലും വിസ്മരിക്കപ്പെടുന്നില്ല. തളരാത്ത പോരാട്ടവീര്യവും ക്രിക്കറ്റിന്റെ അനിശ്ചിതത്വവും എന്തെന്ന് ക്രിക്കറ്റ് ലോകത്തിന് മുന്നിൽ തെളിയിച്ചാണ് ചാപ്പലും സംഘവും അന്ന് ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയത്.

79 ലെ ലോകകപ്പിലും 83 ലെ ലോകകപ്പിലും നിറം മങ്ങിയ ഓസിസ് 1987 ൽ ആദ്യമായി കിരീടത്തിൽ മുത്തമിട്ടു. അലൻ ബോർഡർ നയിച്ച ഓസിസ് ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത് ഏഴു റൺസിന്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന ആദ്യ ലോകകപ്പിൽ തകർപ്പൻ ബാറ്റിംഗിലൂടെ ഇംഗ്ലണ്ടിനെ ഫൈനലിൽ എത്തിച്ച ഗ്രഹാം ഗൂച്ചിനെ തുടക്കത്തിൽ വീഴ്‌ത്തിയതാണ് മത്സരത്തിൽ വഴിത്തിരിവായത്. 1996 ൽ ലോകകപ്പ് പോരാട്ടത്തിന് ഇന്ത്യൻ മണ്ണ് വേദിയായപ്പോൾ മാർക് ടെയ്ലറും സംഘവും ഫൈനലിലേക്ക് മുന്നേറിയെങ്കിലും ശ്രീലങ്കയുടെ പോരാട്ടവീര്യത്തിന് മുന്നിൽ കീഴടങ്ങി.

1999 ലും 2003 ലും 2007 ലും ഓസ്ട്രേലിയയുടെ അശ്വമേധത്തിനാണ് ലോകകപ്പ് സാക്ഷ്യം വഹിച്ചത്. 99 ൽ സ്റ്റീവോയും സംഘവും പാകിസ്ഥാനെ കീഴടക്കിയപ്പോൾ 2003 പോണ്ടിംഗും സംഘവും പരാജയപ്പെടുത്തിയത് ഇന്ത്യയെ. 2007 ൽ വീണ്ടും ഓസ്ട്രേലിയൻ ആധിപത്യം. ശ്രീലങ്കയെ തോൽപ്പിച്ച് തുടർച്ചയായ മൂന്ന് കിരീടങ്ങൾ. 2011 ൽ ഇന്ത്യ പകരം വീട്ടിയപ്പോൾ ഓസിസ് ക്വാർട്ടറിൽ തോറ്റ് മടങ്ങി. 2015 ൽ സ്വന്തംമണ്ണിൽ നടന്ന ലോകകപ്പിൽ ന്യൂസിലൻഡിനെ കീഴടക്കി മൈക്കിൾ ക്ലാർക്കിന്റെ ടീം വീണ്ടും കിരീടത്തിൽ മുത്തമിട്ടു.

കിരീടം നിലനിർത്താനിറങ്ങുന്ന ഓസ്ട്രേലിയക്ക് കാര്യങ്ങൾ തന്നോളം പോന്ന കരുത്തരെയാണ് ഇത്തവണ നേരിടേണ്ടി വരിക. പന്തുചുരണ്ടൽ വിവാദവും വിലക്കും കരിനിഴൽ വീഴ്‌ത്തിയ ഓസ്ട്രേലിയക്ക് മാനം വീണ്ടെടുക്കാൻ ലോകകപ്പ് അനിവാര്യമാണ്. അരോൺ ഫിഞ്ച് നയിക്കുന്ന ബാറ്റിംഗ് നിരയിൽ ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും ഷോൺ മാർഷും ഒക്കെയുണ്ട്. ഓൾറൗണ്ട് മികവുമായി ഗ്ലെൻ മാക്സ് വെല്ലും മാർകസ് സ്റ്റോണിസും. പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ബെഹ്റെൻഡോർഫും ഉൾപ്പെട്ട പേസ് നിര. സ്പിന്നർമാരായി ആദം സാംപയും നഥാൻ ലിയോണും.

അലൻ ബോർഡറുടേയും സ്റ്റീവോയുടേയും പിൻഗാമികളാകാൻ ഫിഞ്ചിനും വാർണർക്കും സ്മിത്തിനുമൊക്കെ സാധിച്ചാൽ ക്രിക്കറ്റിലെ ആറാം തമ്പുരാനായി ഓസ്ട്രേലിയ മാറിയേക്കാം.

Share76
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies