കന്നിക്കിരീടം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക 
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കന്നിക്കിരീടം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക 

പ്രശാന്ത് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2019, 05:05 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നു. 1992 ലെ ലോകകപ്പ് മുതൽ കിരീടത്തിനായുള്ള പോരാട്ടത്തിൽ മുൻനിരയിലുള്ള പ്രോട്ടീസിന് സെമിയിൽ നാല് തവണയാണ് കാലിടറിയത്. നിർഭാഗ്യത്തിന്റെ ചരിത്രം തിരുത്താനുറച്ചാണ് ഫാഫ് ഡുപ്ലസിയും സംഘവും എത്തുന്നത്.

വർണവിവേചനത്തിന്റെ വിലക്ക് പിന്നിട്ട് 1992 ലെ ലോകകപ്പിനെത്തിയ കെപ്ലർ വെസൽസിന്റെ സംഘം സെമിഫൈനലിൽ തോറ്റത് ഇംഗ്ലണ്ടിനോടായിരുന്നില്ല. മഴയ്‌ക്ക്  പിന്നാലെയെത്തിയ മഴ നിയമത്തോടായിരുന്നു. 13 പന്തിൽ 22 റൺസ് എന്ന വിജയലക്ഷ്യം മഴനിയമത്തിന്റെ കുരുക്കിൽ ഏഴ് പന്തിൽ 22 ഉം പിന്നെ ഒരു പന്തിൽ 22 മായി ചുരുങ്ങിയപ്പോൾ തോറ്റത് ക്രിക്കറ്റ് തന്നെയായിരുന്നു.

99 ൽ നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിൽ വന്നപ്പോൾ സെമിയിൽ ഓസ്ട്രേലിയ്‌ക്കെതിരായ മത്സരം സമനിലയിൽ. മികച്ച റൺറേറ്റുമായി ഓസ്ട്രേലിയ ഫൈനൽ ഉറപ്പിച്ചപ്പോൾ പ്രോട്ടീസ് പുറത്ത്. 2003 ൽ മഴനിയമം കണക്ക് കൂട്ടൽ തെറ്റിച്ചു. 2007 ൽ ഓസ്ട്രേലിയയും 2015ൽ ന്യൂസിലൻഡും സെമിയിൽ വഴിമുടക്കികളായെത്തി. ഓരോ തവണയും ഫേവറിറ്റുകളായെത്തി നോക്കൗട്ട് റൗണ്ടിൽ സമ്മർദ്ദത്തിന് മുന്നിൽ ഇടറിവീഴുന്ന പ്രോട്ടീസ് ക്രിക്കറ്റ് ആരാധകരുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്.

ഈ ദുർവിധി മറികടക്കുകയാണ് ഈ ലോകകപ്പിനെത്തുന്ന ഏറ്റവും വിജയശതമാനമുള്ള ഡു പ്ലസിയുടെ ദൗത്യം. ഡു പ്ലസിക്ക് പുറമെ ഹാഷിം ആംലയും ക്വിന്റൺ ഡി കോക്കും ഡേവിഡ് മില്ലറും ഉൾപ്പെട്ട ബാറ്റിംഗ് നിര. ഡെയ്ൽ സ്റ്റെയ്ൻ നയിക്കുന്ന പേസ് പടയിൽ കാഗിസോ റബാദയും ലുംഗി എൻഗിഡിയും. സ്പിൻ ബൗളിംഗുമായി ഇമ്രാൻ താഹിർ. ഓൾറൗണ്ട് മികവുമായി ജെ പി ഡുമിനിയും ഡെയ്ൻ പ്രിട്ടോറിയോസും ക്രിസ് മോറിസും.

ബാറ്റിംഗിലും ബൗളിംഗിലും വൈവിദ്ധ്യമേറേയുണ്ട് പ്രോട്ടീസിന് അവകാശപ്പെടാൻ. മെയ് 30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ അതിഥേയരായ ഇംഗ്ലണ്ടിനെതിരെ പോരാട്ടം തുടങ്ങുന്ന പ്രോട്ടീസിന് കിരീടത്തിലേക്ക് മുന്നേറാൻ ഇനി വേണ്ടത് ഭാഗ്യത്തിന്റെ പിന്തുണ മാത്രം.

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies