ആപ്പിളിന്റെ പ്രധാന സേവനമായ ഐ ട്യൂണ്‍ അവസാനിപ്പിക്കുന്നു. കഴിഞ്ഞ 18 വര്‍ഷമായി ആപ്പിള്‍ ഉപഭോക്താക്കള്‍ പാട്ട് ആസ്വദിക്കാനും സിനിമ കാണാനുമൊക്കെ ഉപയോഗിച്ചിരുന്നത് ഐ ട്യൂണ്‍ ആണ്. എന്നാല്‍ വര്‍ഷങ്ങളായി നല്‍കി കൊണ്ടിരുന്ന സേവനം അവസാനിപ്പിക്കാനാണ് ആപ്പിളിന്റെ തീരുമാനമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.
ഐ ട്യൂണിന് പകരമായി പുതിയതായി മൂന്ന് ആപ്ലിക്കേഷനുകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാക്-മ്യൂസിക് ,ടിവി , പോഡ്കാസ്റ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ആപ്പുകള്‍ അവതരിപ്പിക്കാനാണ് ആപ്പിള്‍ ഐ ട്യൂണ്‍ പിന്‍വലിക്കുന്നത്. മാക് മ്യൂസിക് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് പാട്ടുകള്‍ കേള്‍ക്കാന്‍ കഴിയുമെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.
തിങ്കളാഴ്‌ച്ച ആരംഭിക്കാനിരിക്കുന്ന ഡെവലപ്‌മെന്റ് കോണ്‍ഫറന്‍സില്‍ ആപ്പിളിന്റെ വ്യത്യസ്ത ഉത്പന്നങ്ങള്‍ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകും. ആപ്പിള്‍ സിഇഒ ടിം കുക്കാണ് മുഖ്യ പ്രഭാഷണം നടത്തുന്നത്.
ആപ്പിള്‍ വാച്ചിനെ കുടുതല്‍ സ്വതന്ത്രമാക്കി സ്വന്തമായ ആപ്പ് സ്റ്റോറും കാല്‍ക്കുലേറ്ററും വോയ്‌സ് റെക്കോര്‍ഡറും ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഡെവലപ്‌മെന്റ് കോണ്‍ഫറന്‍സിലെ ഇത്തവണത്തെ പ്രധാന ആകര്‍ഷണം മാക് പ്രോ ആണെന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.















