പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറങ്ങി. ഓപ്പോ റെനോ, റെനോ 10 എക്സ് സൂം എന്നീ മോഡലുകളാണ് പുറത്തിറക്കിയത്.
6.6 ഇഞ്ച് ഡിസ്പ്ലേ, 6 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ആന്‍ഡ്രോയിഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം, 4065 മില്ലി ആംപിയര്‍ ബാറ്ററി, 48 മെഗാ പിക്സല്‍ + 13 എംപി + 8 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഓപ്പോ റെനോ എക്സ് സൂം ഹാന്‍ഡ്സെറ്റിന്റെ പ്രധാന പ്രത്യേകതകള്‍. 39,990 രൂപയാണ് റെനോ 10 എക്സ് സൂം മോഡലിന്റെ വില.
6.4 ഇഞ്ച് ഡിസ്പ്ലേ, 8 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 48 + 5 മെഗാപിക്സല്‍ ഡ്യൂവൽ റിയര്‍ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, അള്‍ട്രാ നൈറ്റ് മോഡ്, 3765 മില്ലി ആംപിയര്‍ ബാറ്ററി എന്നിവയാണ് റെനോയുടെ സവിശേഷതകള്‍. 32,990 രൂപയാണ് റെനോയുടെ വില.
ഓഷന്‍ ഗ്രീന്‍, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളാണ് ഓപ്പോ റെനോ മോഡലുകള്‍ പുറത്തിറങ്ങുന്നത്. ജൂണ്‍ 7 മുതല്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും.