വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്നുള്ള മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. മാല്‍വെയര്‍ ആക്രമണ സാധ്യതയുള്ള സുരക്ഷാ പ്രശ്നം വിന്‍ഡോസ് ഒഎസില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൈക്രോസോഫ്റ്റ് ഇത്തരമൊരു മുന്നറിയിപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.
വില്ഡോസിലെ ഈ സുരക്ഷാ പിഴവ് മുതലെടുത്ത് മാല്‍വെയര്‍ ആക്രമണം ഉണ്ടാകാനിടയുണ്ടെന്നും അതിനാല്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്നും മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥന് സൈമണ്‍ പോപ് പറഞ്ഞു. പ്രശ്നം പരിഹരിച്ചുവെന്നും കമ്പ്യൂട്ടറുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിലുടെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള മാല്‍വെയര്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.