സതാംപ്ടൺ: ലോകകപ്പ് ക്രിക്കറ്റിൽ ആദ്യ മത്സരത്തിൽ ജയം. ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. രോഹിത് ശർമ്മയുടെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 122 റൺസെടുത്ത രോഹിത്താണ് കളിയിലെ താരം. ധോണി 46 റൺസ് നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടി. 42 റണ്‍സെടുത്ത ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. നായകന്‍ ഫാഫ് ഡുപ്ലസി 38 റണ്‍സും ആന്‍ഡില്‍ പെലൂക്‌വായോ 34 റണ്‍സും നേടി.
ഇന്ത്യക്കു വേണ്ടി യുസ്‌വേന്ദ്ര ചഹല്‍ 4 വിക്കറ്റുകള്‍ വീഴ്‌ത്തി. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂമ്രയും 2 വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയപ്പോള്‍ കുല്‍ദിപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.















