ഉപഭോക്താക്കള്‍ക്ക് വേള്‍ഡ് കപ്പ് ക്രിക്കറ്റ് ആസ്വദിക്കാന്‍ പുതിയ ഓഫറുമായി റിലയന്‍സ് ജിയോ. ജിയോ പ്രീപെയ്ഡ് വരിക്കാര്‍ക്കും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും സൗജന്യമായി ലൈവായി വേള്‍ഡ് കപ്പ് കാണാനാണ് പുതിയ ഓഫറുമായി ജിയോ എത്തുന്നത്.
ക്രിക്കറ്റ് കാണാനായി പ്രത്യേകം പണം നല്കി ജിയോ ടിവിയിയോ ഹോട്ട് സ്റ്റാറോ സബ്സ്ക്രൈബ് ചെയ്യേണ്ട ആവശ്യം ഇനിയില്ല. നിലവില്‍ ഉള്ള ഡേറ്റ പ്ലാനില്‍ തന്നെ ഈ സൗകര്യങ്ങള്‍ എല്ലാം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
ഇതിന് പുറമെ 251 രൂപയുടെ പ്രത്യേക വേള്‍ഡ് കപ്പ് ക്രിക്കറ്റ് പാക്കും ജിയോ അവതരിപ്പിച്ചു. 251 രൂപയുടെ റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ 51 ദിവസത്തേക്ക് പ്രതിദിനം 2 ജിബി വച്ച് 102 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ലഭിക്കുക. തടസമില്ലാതെ ക്രിക്കറ്റ് ആസ്വദിക്കാനുള്ള അവസരമാണ് ജിയോ പുതിയ ഓഫറിലൂടെ ഒരുക്കിയിരിക്കുന്നത്. 251 രൂപയുടെ റീച്ചാര്‍ജിലൂടെ 365 രൂപയുടെ ലാഭമാണ് ഓരോ ഉപഭോക്താവിനും ലഭിക്കുന്നത്.