വാട്ട്സ് ആപ്പിലെ സാങ്കേതിക പിഴവ് കണ്ടെത്തിയ ഇന്ത്യന്‍ എഞ്ചിനീയര്‍ക്ക് ഫേസ്ബുക്കിന്റെ ആദരം. ഉപഭോക്താവിന്റെ സ്വകാര്യത ലംഘിക്കുന്ന സാങ്കേതിക പിഴവ് കണ്ടെത്തിയ മണിപ്പൂര്‍ സ്വദേശി സോണല്‍ സൗഗായ്ജം എന്ന ഇരുപത്തിരണ്ട്കാരനെയാണ് ഫേസ് ബുക്ക് ആദരിച്ചത്.
വാട്ട്സ് ആപ്പിലുടെ വോയ്സ് കോള്‍ ചെയ്യുമ്പോള്‍ വിളിക്കുന്നയാള്‍ക്ക് മറുപുറത്തുള്ളയാളിന്റെ അനുവാദമില്ലാതെ തന്നെ അത് വീഡിയോ കോളാക്കി മാറ്റാന്‍ കഴിയും. വാട്ടസ് ആപ്പിന്റെ ഈ സാങ്കേതിക പ്രശ്നമാണ് സോണല്‍ കണ്ടെത്തിയത്.
കഴിഞ്ഞ മാര്‍ച്ചിലാണ് വാട്ട്സ് ആപ്പില്‍ ഇത്തരമൊരു പിഴവുള്ളതായി സോണല്‍ ഫേസ് ബുക്കിനെ അറിയിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഫേസ്ബുക്ക് സുരക്ഷാ വിഭാഗം സോണലിന് നന്ദി അറിയിച്ച് കൊണ്ട് സന്ദേശം അയച്ചിരുന്നു.
സ്വകാര്യത ലംഘിക്കുന്ന ഈ സാങ്കേതിക പിഴവ് കണ്ടെത്തിയതിനാണ് ഫേസ് ബുക്കിന്റെ ഹാള്‍ ഓഫ് ഫെയിം അംഗീകാരം സോണലിന് ലഭിച്ചത്. ഏകദേശം 3.47 ലക്ഷം രൂപയാണ് സോണലിന് പാരിതോഷികമായി ലഭിക്കുന്നത്.