പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ വിവോയുടെ ഏറ്റവും പുതിയ ഹാന്‍ഡ് സെറ്റ് വൈ 91 വിപണിയിലെത്തി. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, പേടിഎം, ഇ- സ്റ്റോര്‍ വഴിയും ഓഫ്ലൈന് സ്റ്റോറുകള്‍ വഴിയും ഫോണ്‍ സ്വന്തമാക്കാം. 6.22 ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ടിഎം ഡിസ്പ്ലേയോട് കൂടിയ സ്മാര്‍ട്ട് ഫോണിന്റെ വില 9.990 രൂപയാണ്.
3 ജിബി റാം, 4030 എംഎഎച്ച് ബാറ്ററി, 13 മെഗാപിക്സല്‍ + 2 എംപി + 8 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് വിവോ 91 ഹാന്‍ഡ്സെറ്റിന്റെ പ്രധാന പ്രത്യേകതകള്‍. 32 ജിബി ഇന്റേണല്‍ മെമ്മറിയും 256 ജിബി വരെ വികസിപ്പിക്കാന്‍ കഴിയുന്ന എക്സ്റ്റേണല്‍ മെമ്മറിയും ഫോണിനുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നോയിഡയിലെ പ്ലാന്റിലാണ് വിവോ വൈ 91 നിര്‍മ്മിച്ചത്.
12 എന്‍എം ഡിസൈനോട് കൂടിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 ഒക്ടകോര്‍ പ്രോസസര്‍ കുറഞ്ഞ എനര്‍ജി ഉപയോഗിച്ച് കൊണ്ട് മികച്ച പ്രോസസിങ് വേഗത പ്രദാനം ചെയ്യുന്നു. പര്‍പ്പിള്‍, ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ ലഭ്യമാകുക.