കോയമ്പത്തൂര്‍ : കേരളത്തിലെ ഐ എസ് ഭീകരവാദികളിലെ ചാവേറുകളുടെ പട്ടിക ഐ എസ് കോയമ്പത്തൂര്‍ ഘടകം ശേഖരിച്ചതായി വിവരം. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീന് കേരളത്തിലെ ഐ എസ് ഘടകവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി മൊഴി നല്കി. കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അതേസമയം, കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളില്‍ ഭീകരാക്രമണം പദ്ധതിയിട്ട ഐ എസ് ഭീകരരെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ ഐ എ കോയമ്പത്തൂരില്‍ നടത്തിയ പരിശോധനയില്‍ എസ് ഡി പി ഐ – പോപ്പുലര്‍ ഫ്രണ്ട് ലഘു ലേഖകള്‍ കണ്ടെടുത്തിരുന്നു.
ഐ എസിന്റെ യോഗങ്ങള്‍ക്ക് നേതൃത്വം നല്കിയ, ഇന്നലെ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീനും, കേസെടുത്തിരിക്കുന്ന മറ്റ് അഞ്ചു പേര്‍ക്കും എസ് ഡി പി ഐ – പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സംശയവും ഇതോടെ ശക്തമായി.
ലഘു ലേഖകള്‍ കൂടാതെ നാലു മൊബൈല്‍ ഫോണുകള്‍, 29 സിം കാര്‍ഡുകള്‍, 10 പെന്‍ ഡ്രൈവുകള്‍, നാലു ലാപ് ടോപ്പുകള്‍, ആറ് മെമ്മറി കാര്‍ഡുകള്‍, നാലു ഹാര്‍ഡ് ഡിസ്ക് ഡ്രൈവുകള്‍, 13 ഡിവിഡികള്‍, 300 എയര്‍ ഗണ്‍ പെല്ലറ്റുകള്‍, മറ്റ് രേഖകള്‍ എന്നിവയും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.