ന്യൂയോർക്ക്: ക്രിപ്റ്റോ കറൻസി പുറത്തിറക്കാനൊരുങ്ങി ഫേസ്ബുക്കും. ലിബ്രോ എന്ന് പേരിട്ടിരിക്കുന്ന കറൻസി 2020ൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. യൂബര്‍, മാസ്റ്റര്‍കാര്‍ഡ്, വിസ, പേയ്പാല്‍ തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യവുമായി ഇതുസംബന്ധിച്ച് ഫേസ്ബുക് കരാറിലെത്തിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ക്രിപ്‌റ്റോ കറന്‍സി-അധിഷ്ഠിത പണമിടപാട് സംവിധാനം സ്വന്തമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിബ്രയുമായി ഫേസ്ബുക് എത്തുന്നത്. അന്തർദേശീയ തലത്തിൽ സ്വീകാര്യതയുണ്ടാക്കുക എന്ന ലക്ഷ്യവും ലിബ്ര പുറത്തിറക്കുന്നതിന് പിന്നിലുണ്ട്.
ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ക്രിപ്റ്റോ കറൻസി. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ ‘ക്രിപ്റ്റോ കറൻസി’ എന്ന് വിളിക്കുന്നത്.
ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ 2008ലാണ് പുറത്തിറക്കിയത്.















