ഓസിസിന് അഞ്ചാം ജയം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഓസിസിന് അഞ്ചാം ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2019, 08:27 am IST
Facebook
Twitter
WhatsAppTelegram

നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്‌ക്ക് 48 റൺസ് ജയം. 382 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 333 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ലോകകപ്പിൽ തന്റെ രണ്ടാം സെഞ്ചുറിയുമായി ഓസിസിന് കൂറ്റൻ സ്കോർ സമ്മാനിച്ച ഡേവിഡ് വാർണറാണ് കളിയിലെ താരം.

ഡേവിഡ് വാർണറും, അരോൺ ഫിഞ്ചും ഉസ്മാൻ ഖ്വാജയും തീർത്ത റൺമലയ്‌ക്ക് മുന്നിൽ പകച്ച് നിൽക്കാതെ ബംഗാൾ കടുവകൾ. വീരോചിത പോരാട്ടത്തിനൊടുവിൽ പരാജയം സമ്മതിച്ചത് 48 റൺസിന്.

ടോസിലെ ഭാഗ്യം ഫിഞ്ചിനെ തുണച്ചപ്പോൾ നോട്ടിംഗ്ഹാമിൽ റൺമഴ തീർത്ത് ഓസിസ്. ഡേവിഡ് വാർണറും അരോൺ ഫിഞ്ചും ഓപ്പണിംഗ് വിക്കറ്റിൽ ഓസിസിന് നൽകിയത് സ്വപ്നതുല്യമായ തുടക്കം. 125 പന്തിൽ നിന്നും 121 റൺസ്.

ഫിഞ്ച് 53 റൺസുമായി മടങ്ങിയപ്പോൾ കടുവാക്കൂട്ടിലേക്കുള്ള വാർണറുടെ റൺവേട്ടയ്‌ക്ക് കൂട്ടായി ഉസ്മാൻ ഖ്വാജ. ഇതിനിടെ വാർണർ സെഞ്ചുറി പൂർത്തിയാക്കി. 110 പന്തിൽ നിന്നും രണ്ട് സിക്സറും ഏഴ് ബൗണ്ടറികളുമടക്കം.

ഖ്വാജയ്‌ക്കൊപ്പം വാർണർ രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയത് 192 റൺസിന്‍റെ കൂട്ടുകെട്ട്. വാർണർ 166 ഉം ഖ്വാജ 89 ഉം റൺസുമായി മടങ്ങിയെങ്കിലും അവസാന ഓവറുകളിൽ മാക്സ് വെല്ലും സ്റ്റോണിസും ആഞ്ഞടിച്ചതോടെ ഓസിസ് അഞ്ച് വിക്കറ്റിന് 381 റൺസ്.

സൗമ്യ സർക്കാരിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും റൺമല കടക്കാൻ തകർപ്പൻ ഫോമിലുള്ള ഷക്കീബ് അൽ ഹസൻ എത്തിയതോടെ തമിം ഇഖ്ബാൽ പോരാട്ടം കടുപ്പിച്ചു. ഇരുവരും ചേർന്ന് ബംഗ്ലാദേശിനെ നൂറുകടത്തിയതിന് പിന്നാലെ ഷക്കീബ് മടങ്ങി. 41 റൺസുമായി. പിന്നാലെ തമിം ഇഖ്ബാലും.

മുഹമ്മദുള്ളയെ കൂട്ടുപിടിച്ച് മുഷ്ഫിക്കൂർ റഹിം പോരാട്ടം നയിച്ചതോടെ ബംഗ്ലാദേശ് പ്രതീക്ഷയിൽ. നാല് വിക്കറ്റിന് 175 റൺസ് എന്ന നിലയിൽ നിന്നും ബംഗ്ലാദേശ് 300 പിന്നിട്ടു. മുഹമ്മദുള്ള 50 പന്തിൽ 69 റൺസുമായി മടങ്ങിയതോടെ ബംഗ്ലാദേശിന്‍റെ പോരാട്ടം അവസാനിച്ചു. ബംഗ്ലാ ആരാധകരുടെ മനസിന് ആശ്വാസമായി മുഷ്ഫിക്കുറിന്‍റെ സെഞ്ചുറി 95 പന്തിൽ നിന്ന്.

ആറ് മത്സരങ്ങളിൽ നിന്നും അഞ്ച് ജയത്തോടെ പത്ത് പോയിന്റുമായി ഓസ്ട്രേലിയ പോയിന്റ് പട്ടികയിൽ ഒന്നാമത്. അത്രതന്നെ മത്സരങ്ങളിൽ നിന്നും ബംഗ്ലാദേശിന് അഞ്ച് പോയിന്റ് മാത്രം.

Share
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

മണിപ്പൂരില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 75 ബിഎസ്എഫ് ജവാന്മാരും മൂന്ന് നാട്ടുകാരും ആശുപത്രിയില്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies