ബാറ്ററി സംബന്ധിമായ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്ബുക്ക് പ്രോ യൂണിറ്റുകള്‍ ആപ്പിള്‍ തിരിച്ച് വിളിക്കുന്നു. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തിരിച്ച് വിളിക്കുന്നത്. 2015 സെപ്തംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെയുള്ള കാലയളവില്‍ വിറ്റഴിക്കപ്പെട്ട യൂണിറ്റുകളാണ് തിരിച്ച് വിളിക്കുന്നത്.
പ്രശ്നമുള്ളതായി കണ്ടെത്തുന്ന 15 ഇഞ്ച് മാക്ബുക്ക് പ്രോയുടെ ബാറ്ററി ആപ്പിള്‍ സൗജന്യമായി മാറ്റി നല്‍കും. ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാക്ബുക്ക് പ്രോയുടെ ബാറ്ററിയില്‍ പ്രശ്നമുണ്ടോയെന്ന് പരിശോധിക്കാനാകും. മുന്‍പ് ഐഫോണിലും 13 ഇഞ്ച് മാക് പ്രോയിലും ഇത്തരത്തിലുള്ള സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ ബാറ്ററി മാറ്റി നല്‍കിയിരുന്നു.