പോര്‍ട്ടോ അലേഗ്ര: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ പരാഗ്വായെ മറികടന്ന് ആതിഥേയരായ ബ്രസീല്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയവും പിന്നിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ബ്രസീലിന് സെമി ഫൈനലിലേക്ക് ടിക്കറ്റ് ലഭിച്ചത്.
മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് കളി അധിക സമയത്തിലേക്ക് നീണ്ടു. എന്നിട്ടും ഇരു ടീമുകള്‍ക്കും നേടാനാവാത്തതാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീളാന്‍ കാരണം.
മത്സരത്തിന്റെ 58-ാം മിനിട്ടില്‍ ഫാബിയന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയത് പരാഗ്വായ്ക്ക് തിരിച്ചടിയായി. ഇതോടെ ബ്രസീല്‍ ആക്രമണം അഴിച്ചു വിട്ടു. 10 പേരായി ചുരുങ്ങിയിട്ടും കോട്ടപോലെ ഉറച്ചു നിന്ന പരാഗ്വായുടെ പ്രതിരോധ നിര ബ്രസീലിനെ ഗോള്‍ വല കുലുക്കാന്‍ അനുവദിച്ചില്ല. കളിയുടെ 71 ശതമാനം സമയവും പന്ത് ബ്രസീലിന്റെ കൈവശമായിരുന്നു. ബ്രസീല്‍ 26 ഷോട്ടുകളാണ് പരാഗ്വായുടെ ഗോള്‍വല ലക്ഷ്യമിട്ട് പായിച്ചത്.
ഷൂട്ടൗട്ടില്‍ 4-3 എന്ന സ്കോറിനാണ് ബ്രസീല്‍ വിജയിച്ചത്. ബ്രസീലിനായി വില്യനും കുട്ടീഞ്ഞോയും ജീസസും സ്കോര്‍ ചെയ്തപ്പോള്‍ ഫിര്‍മിനോ അവസരം പാഴാക്കി. പരാഗ്വായ്ക്ക് വേണ്ടി അല്മിറോണ്, വാല്‍ഡസ്, റോജാസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഗോമസ്, ഗോണ്‍സാലസ് എന്നിവരുടെ കിക്കുകള്‍ പാഴായി.















