ഇന്ത്യയും പാകിസ്ഥാനും ഫൈനൽ കളിക്കുമോ ? സാദ്ധ്യതകൾ ഇങ്ങനെ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യയും പാകിസ്ഥാനും ഫൈനൽ കളിക്കുമോ ? സാദ്ധ്യതകൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2019, 09:22 pm IST
Facebook
Twitter
WhatsAppTelegram

ലോർഡ്സ് : ഇന്ത്യ – പാകിസ്ഥാൻ ലോകകപ്പ് ഫൈനൽ. ഏതൊരു ക്രിക്കറ്റ് ആരാധകനും ഇതൊരു ഭ്രാന്തൻ സ്വപ്നമാണ്. ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്നുവരെ അത്തരമൊരു ഫൈനൽ പിറന്നിട്ടില്ല. ട്വെന്റി ട്വെന്റിയിലും ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും ഫൈനലിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ലോകകപ്പിൽ ഇതുവരെ അതുണ്ടായിട്ടില്ല.

ഇക്കുറിയെങ്കിലും ഇന്ത്യ – പാക് ഫൈനൽ പ്രതീക്ഷിക്കുന്നവർ നിരാശരാകാനാണ്‌ ഏറ്റവും കൂടുതൽ സാദ്ധ്യത. പാകിസ്ഥാന്റെ സെമി സാദ്ധ്യത സാങ്കേതികവും കണക്കു കൂട്ടലും മാത്രമായി ഒതുങ്ങുമെന്നതാണ് സത്യം. 1992 ലെ ലോകകപ്പ് നേട്ടത്തിനു സമാനമാണ് ഇത്തവണത്തെ പാക് മുന്നേറ്റമെന്ന നിരീക്ഷണങ്ങൾക്ക് ഇനി അധികം ആയുസ്സില്ല എന്നാണ് റൺറേറ്റും പോയിന്റ് നിലയും പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.

ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന നാലിലെത്താമെന്ന പാക് മോഹങ്ങൾ ഏകദേശം അവസാനിച്ച നിലയിലാണ്. ബംഗ്ലാദേശിനെ മുന്നൂറിലധികം റൺസിന് പരാജയപ്പെടുത്തിയാൽ മാത്രമേ പാകിസ്ഥാന് സെമിയിൽ കടക്കാനാകൂ.

8 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുള്ള പാകിസ്ഥാനും 9 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള ന്യൂസിലൻഡുമാണ് സെമിഫൈനലിലെത്താൻ മത്സരിക്കുന്നത്. ബംഗ്ലാദേശുമായുള്ള മത്സരം മാത്രമാണ് പാകിസ്ഥാന്‌ ഇനി ബാക്കിയുള്ളത്.

നിലവിൽ ന്യൂസിലൻഡിന്റെ റൺ റേറ്റ് +0.175 ആണെങ്കിൽ പാകിസ്ഥാന്റേത് -0.792 ആണ്. അതായത് ബംഗ്ലാദേശുമായുള്ള മത്സരത്തിൽ 350 റൺസ് സ്കോർ ചെയ്താൽ മാത്രം പോര അവരെ 311 റൺസിന് പാകിസ്ഥാൻ തോൽപ്പിക്കുകയും വേണം.അതായത് 39 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കണം.400 റൺസ് സ്കോർ ചെയ്താലും ലക്ഷ്യം നിസ്സാരമല്ല. 84 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കണം. ബംഗ്ലാദേശിന്റെ നിലവിലത്തെ ഫോം വച്ച്  സാധാരണഗതിയിൽ ഇത് സാദ്ധ്യമല്ല.

ടോസ് ബംഗ്ലാദേശിനു ലഭിക്കുകയും പാകിസ്ഥാനെ ഫീൽഡിംഗിന് നിർദ്ദേശിക്കുകയും ചെയ്താൽ ആദ്യ പന്ത് എറിയുന്നതിനു മുൻപ് തന്നെ പാകിസ്ഥാൻ സെമിയിലെത്താതെ പുറത്താകും. ചുരുക്കത്തിൽ കണക്കുകളിൽ മാത്രമല്ലാതെ സെമിയിലെത്താൻ പാകിസ്ഥാനു കഴിയില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

അങ്ങനെ നോക്കുമ്പോൾ ഇനി ലോകകപ്പിൽ ഒരു ഇന്ത്യ പാക് ഫൈനൽ പ്രതീക്ഷിക്കാൻ ക്രിക്കറ്റ് ആരാധകർക്ക് നാലു വർഷം കൂടി കാത്തിരിക്കേണ്ടി വരും. 7-0 എന്ന ഇന്ത്യയുടെ റെക്കോഡ് തകർക്കാൻ പാകിസ്ഥാനും അത്ര നാൾ കാത്തിരിക്കണം.

Share
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies