ലണ്ടന്‍: വീരോചിതമായി പൊരുതിയെങ്കിലും ഒടുവില്‍ 23 റണ്‍സിന് അഫ്ഗാന്‍ വിന്‍ഡീസിനോട് കീഴടങ്ങി.ഇക്രം അലിഖിലിന്റെ വേറിട്ട ഇന്നിംഗ്‌സ് പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും പരിചയ സമ്പന്നതയാണ് വിന്‍ഡീസിന് ആശ്വാസജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് മധ്യനിരയുടെ മികവിലാണ് 311 എന്ന മികച്ച സ്‌ക്കോര്‍ കണ്ടെത്തിയത്.കളിയിലെ താരമായ ഹോപ്പിന്റെ 92 പന്തില്‍ 77റണ്‍സടക്കം മധ്യനിര മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ലൂയിസ്(58),ഹെറ്റ്‌മേയര്‍(39),പൂരന്‍(58),ഹോല്‍ഡര്‍(45) എന്നിവരാണ് വിന്‍ഡീസിന് കരുത്തായത്.
പതിവുപോലെ നിറം കെടുത്തിയ ബാറ്റിംഗുമായി ക്രിസ് ഗെയില്‍ 7 റണ്‍സില്‍ ഒതുങ്ങിയെങ്കിലും ബൗളിങ്ങില്‍ 1 വിക്കറ്റും നിര്‍ണായകമായ ഒരു ക്യാച്ചും എടുത്ത് ഗ്യാലറിക്കാവേശമായി.
അഫ്ഗാന്‍ നിരയുടെ കൂളായ സ്വഭാവം ,പക്ഷെ വിന്‍ഡീസിന് മുന്നില്‍ മധ്യനിരയുടെ ബാറ്റിംഗ് മികവിലൂടെ മറ്റൊരു വീറുറ്റ പ്രകടനമായി മാറി.
.മധ്യനിരയില്‍ റഹ്മത് ഷാ(62),ഇക്രം(86),സര്‍ദാന്‍(31),അഫ്ഗാന്‍(40),എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ എത്തിപ്പിടിക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചിരുന്നു.എന്നാല്‍ നബി വെറും 2 റണ്‍സിന് പുറത്തായതോടെ സമ്മര്‍ദ്ദത്തിലായ അഫ്ഗാന്‍ നിര തകര്‍ന്നു.
വാലറ്റത്തി ഷിര്‍സാദ് 2 സിക്‌സറുകളോടെ 25 റണ്‌സ് അടിച്ചുകൂട്ടിയെങ്കിലും ഓവറുകള്‍ അവശേഷിച്ചിരുന്നില്ല,വിന്‍ഡീസ് നിരയില്‍ ബ്രാത്ത് വെയിറ്റ് 4 വിക്കറ്റ് നേടി അഫ്ഗാന്റേ നടുവൊടിച്ചപ്പോള്‍, റൂച്ച് നബിയേയും,ഷിന്‍വാരിയേയും അടക്കം 3 വിക്കറ്റ് വീഴ്‌ത്തി കളി വിന്‍ഡീസിന് അനുകൂലമാക്കി.
സ്‌കോര്‍- വിന്‍ഡീസ് 6ന് 311,അഫ്ഗാന്‍ 288ന് പുറത്ത്.















