ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം പബ്ജിയുടെ പബ്ജി ലൈറ്റ് ബീറ്റാ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ലാപ്ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന പബ്ജി പിസി പതിപ്പാണ് പബ്ജി ലൈറ്റ്. മൊബൈലുകളിലെ പോലെ സൗജന്യമായി കളിക്കാനാകുന്ന പതിപ്പാണ് പബ്ജി ലൈറ്റ്. ഇന്ത്യക്കാര്‍ക്കായി പബ്ജി ലൈറ്റില്‍ ഹിന്ദി ഭാഷയും ചേര്‍ത്തിട്ടുണ്ട്. സാധാരണ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടിയാണ് പബ്ജി ലൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
പബ്ജി ലൈറ്റിനായുള്ള രജിസ്ട്രേഷന് കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ ആരംഭിച്ചത്. ജൂണ്‍ 20 മുതല്‍ ജൂലൈ നാല് ഏഴ് മണി വരെയായിരുന്നു പബ്ജി ബീറ്റാ പതിപ്പിനായുള്ള മുന്‍കൂര്‍ രജിസ്ട്രേഷന് നടന്നത്. പബ്ജി ലൈറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നത്.
രജിസ്റ്റര്‍ ചെയ്ത എല്ലാ ഉപഭോക്താക്കള്‍ക്കും ജൂലൈ 11 ന് ഇ-മെയില്‍ വഴി അവന്റ് കോഡ് അയച്ചുകൊടുക്കും. ഗെയിം ഡൗണ്‍ലോഡ് ചെയ്യാനും കളിക്കാനും ഇത് ഉപയോഗിക്കാം.