ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ. മുഹമ്മദ് ഷമിക്കും യുസ് വേന്ദ്ര ചഹലിനും വിശ്രമമനുവദിച്ചപ്പോൾ പകരം കുൽദീപ് യാദവിനെയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയും അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. ഒരു മാറ്റമാണ് ലങ്കന്‍ ടീമിലുള്ളത്. ജെഫ്രി വാന്‍ഡേഴ്‌സക്ക് പകരം തിസാര പെരേര കളിക്കും.
അതേസമയം, ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.
സെമി ഉറപ്പിച്ചെങ്കിലും ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനാവും ടീം ഇന്ത്യ ഇന്നിറങ്ങുക. എന്നാൽ പുറത്തായെങ്കിലും ജയത്തോടെ നാട്ടിലേക്ക് മടങ്ങാനാവും ലങ്കൻ ശ്രമം.















