മാഞ്ചസ്റ്റര്‍: അവസാന മത്സരത്തില്‍ മികവിലേയ്‌ക്കുയര്‍ന്ന ആഫ്രിക്കന്‍ ടീം കരുത്തരായ ഓസീസിനെ 10 റണ്‍സിന് വീഴ്‌ത്തി. ഡ്യൂപ്ലിസിന്റെ സെഞ്ച്വറി മികവില്‍ 6 ന് 325റണ്‍സ് എന്ന മികച്ച സ്‌ക്കോര്‍ കണ്ടടത്തിയ പ്രോട്ടിയാസ് ഓസീസിനെ 315 ന് പുറത്താക്കി 10 റണ്‍സിന്റെ വിജയം നേടി. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനക്കാരായ ഓസീസിനെ രണ്ടാം സ്ഥാനത്തേയ്‌ക്ക് വലിച്ചിട്ട വിജയമാണ് നേടിയത്. ഇതോടെ ബദ്ധവൈരികളായ ആഷസ് പോരാളികളുടെ സെമി ഫൈനലിന് കളമൊരുങ്ങി.
തുടക്കം പതുക്കെയായിരുന്നെങ്കിലും സ്‌ക്കോര്‍ 79 വരെ ആദ്യവിക്കറ്റില്‍ ചേര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഡ്യൂപ്ലിസ് മികവിലേയ്‌ക്കുയര്‍ന്നത്. ഡി കോക് (52) നൊപ്പം സ്‌ക്കോര്‍ 100 ലേയ്‌ക്ക് എത്തിച്ച ഡ്യൂപ്ലസ് പിന്നീടെത്തിയ ഡ്യൂസനോപ്പം(95) 151 റണ്‍സിന്റെ കൂട്ടുകെട്ട് അവരെ വലിയ സ്‌ക്കോറിലേയ്‌ക്ക് എത്തിക്കുകയായിരുന്നു.
ഓസീസിന് വേണ്ടി ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. നാല് മുന്‍നിര ബൗളര്‍മാരും അന്‍പതിലേറെ റണ്‍സ് വിട്ടുകൊടുത്തു.
മറുപടി ബാറ്റിംഗില്‍ ഒരറ്റത്ത് മഹാമേരുവായി വാര്‍ണര്‍ വീണ്ടും ഉജ്ജ്വല സെഞ്ച്വറി(122) നേടിയപ്പോള്‍ ഓസീസിന്റെ മധ്യനിര തകര്‍ന്നു. കീപ്പര്‍ ബാറ്റ്സ്മാന്‍ ക്യാരി(85)മാത്രമാണ് പൊരുതിയത്. സ്ററാര്‍ക്ക് (16)അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് റബാഡ തകര്‍ത്തതോടെ, ജയിക്കാന്‍ വേണ്ട18 റണ്‍സിന് 10 റണ്‍സ് മുന്‍പേ ഓസീസിനെ വീഴ്‌ത്തി വീണ്ടും നിരാശയോടെ, പക്ഷേ തെല്ലൊരാശ്വാസത്തോടെ ആഫ്രിക്കന്‍ നിര ആശ്വാസ ജയം നേടി. വാര്‍ണറെയടക്കം ഓസീസ് മുന്‍നിരയെ തകര്‍ക്കുന്നതില്‍ പ്രിട്ടോറിയസ്(2-72) വിജയിച്ചപ്പോള്‍ റബാഡ 3 വിക്കറ്റ് വീഴ്‌ത്തി കളി അനുകൂലമാക്കി. ഫുല്‍ക്കാവോ 2 വിക്കറ്റ് വീഴ്‌ത്തിയതില്‍, അവസാന ഓവറിലെ മികച്ച പ്രകടനം പ്രോട്ടിയാസിന് അര്‍ഹിച്ച ജയം നല്‍കി.
സ്‌ക്കോര്‍ : സൗത്ത്ണാഫ്രിക്ക-6ന് 325, ഓസീസ്- 315ന് പുറത്ത്.















