കറാച്ചി: ലോകക്കപ്പില്‍ നിന്ന് പുറത്തായിട്ടും കുലുക്കമില്ലാതെ സര്‍ഫറാസ് അഹമ്മദ്. പുറപ്പെടും മുന്‍പ് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്‌ക്കുമെന്ന് പറഞ്ഞിരുന്ന പാക് നായകന്‍ ഇപ്പോള്‍ 3 വിഭാഗവും നോക്കാന്‍ താന്‍ തയ്യാറാണെന്ന അവകാശ വാദത്തിലാണ്.
ഒരുവിധത്തിലും ക്ലച്ച് പിടിക്കാതെ പോയ പാക് ടിമിന്റെ മാനം കുറച്ചെങ്കിലും രക്ഷിച്ചത് ബൗളര്‍മാരായിരുന്നു. അവസാനമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നടത്തിയ മികച്ച പ്രകടനത്തിലുടെ മുഖം രക്ഷിച്ചു. മുഹമ്മദ് അമീറിന്റെ സ്ഥിരതയാര്‍ന്ന പ്രകടനവും ബാബറിന്റെ ബാറ്റിംഗും മാത്രമാണ് പാക് ടീമിന് എടുത്തുപറയാവനുള്ളത്.
പൊതുപ്രകടനത്തില്‍ യാതൊരു ഒത്തിണക്കവും പ്രകടമായിരുന്നില്ല, അതിനേക്കാളുപരി ക്യാപ്റ്റന്‍ എന്ന നിലയില്‍ സര്‍ഫറാസിന്‍രെ ശരീരഭാഷ ഏറെ പരിതാപകരമായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഈ സംഭവം പരിഹാസമാവുകയും ചെയ്തു.















